Follow KVARTHA on Google news Follow Us!
ad

IPL 2022| ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചു; പന്തിന് മാച് ഫീയുടെ 100 ശതമാനം പിഴ

Rishabh Pant fined 100 per cent of match fee for breach of IPL's Code of Conduct #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ഐപിഎല്‍ ഡെല്‍ഹി-രാജസ്താന്‍ മത്സരത്തില്‍ നോബോള്‍ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ നടപടി. നായകന്‍ റിഷഭ് പന്ത് മാച് ഫീയുടെ 100 ശതമാനം പിഴയായി അടക്കണം. കോച് പ്രവീണ്‍ ആംരെ ഒരു മത്സരത്തില്‍ വിലക്ക് നേരിടും.

മത്സരത്തില്‍ ഡെല്‍ഹിക്ക് ജയിക്കാന്‍ അവസാന ഓവറില്‍ 36 റണ്‍സ് ആവശ്യമായിരുന്നു. രാജസ്താന്‍ പേസര്‍ ഓബദ് മക്കോയുടെ ആദ്യ മൂന്ന് പന്തും റോവ്മാന്‍ പവല്‍ ഗാലറിയിലെത്തിച്ചത്തോടെ മത്സരം മുറുകി. മത്സരത്തില്‍ മൂന്നാം പന്ത് അംപയര്‍ നോബോള്‍ വിളിക്കാതിരുന്നതോടെ ഡെല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ നിയന്ത്രണം വിടുകയായിരുന്നു.

Delhi, Cricket, IPL, News, Rajasthan Royals, India, Sports, Top-Headlines, Rishabh Pant fined 100 percent of match fee for breach of IPL's Code of Conduct.


അംപയര്‍ ഡെല്‍ഹി താരങ്ങളെ ശാന്തരാക്കുന്നതിനിടെ ബാറ്റിംഗ് കോച് പ്രവീണ്‍ ആംറെ മൈതാനത്തേക്ക് ഇറങ്ങിയിരുന്നു. ഓബേദ് മക്കോയിയുടെ ഉയര്‍ന്ന ഫുള്‍ ടോസ് നോ ബോള്‍ ആയി ഓണ്‍ഫീല്‍ഡ് അമ്പയര്‍ വിധിക്കാത്തതിനാല്‍ ഡിസി ക്യാംപ് രാഷാകുലരായി. ഓണ്‍ഫീല്‍ഡ് ബാറ്റര്‍മാരായ റോവ്മാന്‍ പവലിനെയും കുല്‍ദീപ് യാദവിനെയും തിരികെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പന്ത് പ്രകോപിതനാവുകയായിരുന്നു.

അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് രാജസ്താന്‍ നായകന്‍ സഞ്ജു സാംസണ്‍ വ്യക്തമാക്കി.


Keywords: Delhi, Cricket, IPL, News, Rajasthan Royals, India, Sports, Top-Headlines, Rishabh Pant fined 100 percent of match fee for breach of IPL's Code of Conduct.

< !- START disable copy paste -->

Post a Comment