പാണഞ്ചേരി വളവില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയില്‍ മനു സഞ്ചരിച്ചിരുന്ന ബൈക് ഇടിക്കുകയായിരുന്നു. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം. പാലക്കാട് നിന്ന് തൃശൂരിലേക്ക് മീന്‍ കയറ്റി വരികയായിരുന്ന മിനി ലോറി. ടയര്‍ പഞ്ചര്‍ ആയതിനെ തുടര്‍ന്ന് ലോറി നിര്‍ത്തി ടയര്‍ മാറ്റി ഇടാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു ലോറി ഡ്രൈവര്‍.
Keywords: Thiruvananthapuram, News, Kerala, Police, Accident, Death, Injured, Police officer died in road accident.