നൈജീരിയ: (www.kvartha.com) നൈജീരിയയിലെ തെക്കന്‍ സംസ്ഥാനമായ ഇമോയില്‍ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ എജെന്‍സികള്‍ റിപോര്‍ട് ചെയ്തു. റിവേഴ്സിനും ഇമോ സ്റ്റേറ്റിനുമിടയിലുള്ള അതിര്‍ത്തിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം, സ്ഫോടനത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. നിരവധി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണെന്ന് യൂത്‌സ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ അഡ്വകസി സെന്റര്‍ എക്സിക്യൂടീവ് ഡയറക്ടര്‍ ഫൈന്‍ഫേസ് ഡുംനെമെന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
നൈജീരിയയിലെ തെക്കന്‍ മേഖലയില്‍ അനധികൃത എണ്ണശുദ്ധീകരണം സാധാരണ കാഴ്ചയാണ്. പൈപ് ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതും പെട്രോള്‍ ഊറ്റി കരിഞ്ചന്തയില്‍ വില്‍ക്കാന്‍ പൈപ് ലൈനുകള്‍ നശിപ്പിക്കുന്നതും പലപ്പോഴും തീപിടിത്തത്തിന് കാരണമാകാറുണ്ട്. മുമ്പും ഇത്തരത്തില്‍ അനധികൃത ശുദ്ധീകരണ ശാലകളില്‍ പൊട്ടിത്തെറികളുണ്ടാകുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Keywords: Nigeria, News, World, Killed, Death, Accident, Police, Blast, Fire, Over 100 killed in explosion at Nigerian illegal oil refinery.