Online Rummy Game | ബിജിഷയുടെ മരണത്തിനുപിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിയാണെന്ന് കണ്ടെത്തല്‍; 'ലക്ഷക്കണക്കിന് രൂപ നഷ്ടമായി, ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകള്‍'
Apr 26, 2022, 17:43 IST
കോഴിക്കോട്: (www.kvartha.com) ചേലിയയിലെ ബിജിഷയുടെ മരണത്തിനുപിന്നില്‍ ഓണ്‍ലൈന്‍ റമ്മി കളിയില്‍ പണം നഷ്ടപ്പെട്ടതാണെന്ന നിര്‍ണായകമായ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. ഓണ്‍ലൈന്‍ റമ്മി കളി കാരണം ഇവര്‍ക്ക് നഷ്ടപ്പെട്ടത് 20 ലക്ഷത്തോളം രൂപയാണെന്നും ഒന്നേമുക്കാല്‍ കോടിയുടെ ഇടപാടുകള്‍ രണ്ട് ബാങ്ക് അകൗണ്ടുകളിലായി നടന്നുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കംപനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന ബിജിഷ ആത്മഹത്യ ചെയ്യാന്‍ ഇടയായ കാരണം എന്താണെന്നായിരുന്നു വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യം. തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയം വച്ചതായി കണ്ടെത്തിയത്. ബാങ്ക് അകൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി.

എന്നാല്‍ ഇത്രയും പണം എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കോവിഡ് കാലത്ത് ആദ്യം ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളില്‍ പണം മുടക്കി കളിച്ച ബിജിഷ പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചു.
എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണമടക്കം പണയംവച്ചതായും അന്വേഷണസംഘം കണ്ടെത്തി. ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് ബിജിഷയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
Keywords: Kozhikode, News, Kerala, Online, Found Dead, Death, Crime Branch, Bank, Online Rummy Game was behind Bijisha's death.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.