Police open fire | ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്
Apr 20, 2022, 08:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊളംബോ: (www.kvartha.com) സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ ഒരു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ആദ്യമായാണ് പൊലീസ് വെടിവയ്പുണ്ടാകുന്നത്. ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ റംബുകാനയിലാണ് സംഭവം.
ജനങ്ങള്‍ അക്രമാസക്തരാവുകയും പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി കല്ലെറിയുകയും ചെയ്തതോടെയാണ് ഇത്തരമൊരു നടപടിയിലേക്കു കടന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനക്ഷാമവും വിലക്കയറ്റവും രൂക്ഷമായതോടെ ജനങ്ങള്‍ റംബുക്കാനയിലെ ഹൈവേ ഉപരോധിച്ചതാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് വിവരം. കര്‍ഫ്യൂ പ്രഖ്യാപിച്ച് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി അധികൃതര്‍ വ്യക്തമാക്കി.

Keywords: News, Police, Injured, Fire, Death, Shot dead, Shot, Attack, World, Srilanka, One dead, many injured after Sri Lanka police fires.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.