Follow KVARTHA on Google news Follow Us!
ad

ഖാര്‍ഗോണ്‍ കലാപം: ആരോപണവിധേയരുടെ വീടുകള്‍ പൊളിച്ച മധ്യപ്രദേശ് സര്‍കാരിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ഭരണകൂടം നിയമവാഴ്ച അവഗണിക്കുന്നെന്നും ആരോപണം

On MP's action in Khargone, Salman Khurshid asks 'what respect is left for patriotism?' #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 16.04.2022) ഖാര്‍ഗോണിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് പ്രതികളുടെ വീടുകള്‍ നശിപ്പിക്കാനുള്ള മധ്യപ്രദേശ് സര്‍കാരിന്റെ തീരുമാനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് രംഗത്ത്. സര്‍കാര്‍ 'നിയമവാഴ്ച അവഗണിക്കാന്‍' തീരുമാനിക്കുമ്പോള്‍ ദേശസ്‌നേഹത്തിന് എന്ത് ബഹുമാനമാണ് നല്‍കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുകിലൂടെ ചോദിച്ചു.

മുസ്ലീങ്ങള്‍ എന്നത്തേയും പോലെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കും. തങ്ങളുടെ നിരപരാധികളായ കുട്ടികള്‍ വിദ്വേഷത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ മുസ്ലീങ്ങള്‍ക്ക് വേദനിക്കുന്നെന്നും ഖുര്‍ഷിദ് പറഞ്ഞു. ഭരണകൂടം നിയമവാഴ്ച അവഗണിച്ച് അവരുടെ ജീവിതങ്ങളും വീടുകളും നശിപ്പിക്കുന്നു. 'ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം' ഉപേക്ഷിക്കണമെന്നും അദ്ദേഹം സര്‍കാരുകളോട് ആഹ്വാനം ചെയ്തു.

New Delhi, News, National, Congress, Arrest, Arrested, On MP's action in Khargone, Salman Khurshid asks 'what respect is left for patriotism?'

ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍കാര്‍ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് ചിലരുടെ വീടുകള്‍ തകര്‍ത്തു. അതില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളുടെ വീടുകളാണ്. ഞായറാഴ്ച നടന്ന വര്‍ഗീയ കലാപത്തിന് ശേഷം നാല് ദിവസത്തിനിടെ 52 വീടുകളും കടകളും തകര്‍ത്തു. ഇതുവരെ 42 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 35 മുസ്ലീങ്ങള്‍ക്കെതിരെയും ഏഴ് ഹിന്ദുക്കള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 144 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, അവരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്.

പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായി മുസ്ലീം പൗരന്മാരെ ആക്രമിക്കുന്ന സര്‍കാരുകളും സര്‍കാരിതര സംഘടനകളും വ്യക്തികളും ഹിന്ദു-മുസ്ലിം ഐക്യത്തെ ആക്രമിക്കുന്നത് തിരിച്ചറിയണമെന്നും ഖുര്‍ഷിദ് പറഞ്ഞു. 'കല്ലെറിഞ്ഞും നശിപ്പിച്ചും കൊണ്ട് മാത്രം നമുക്ക് ജീവിക്കാന്‍ കഴിയില്ല. വിഭജിക്കപ്പെട്ട ഒരു രാഷ്ട്രം ഒരിക്കലും ലോകത്തെ ഭരിക്കില്ല, അതിനാല്‍ ഭിന്നിച്ച് ഭരിക്കുക എന്ന നയം ഉപേക്ഷിക്കണം, ഭയത്തിന് പകരം വിശ്വാസം വീണ്ടെടുക്കണം, ഭയപ്പെടേണ്ട' -അദ്ദേഹം എഴുതി.

ഖാര്‍ഗോണ്‍ കലാപത്തില്‍ നാശനഷ്ടം സംഭവിച്ച ആളുകള്‍ക്ക് വീടുകള്‍ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ചൗഹാന്‍ ആരോപണവിധേയരായവരുടെ വീടുകള്‍ നശിപ്പിച്ചതിനെ ന്യായീകരിച്ചു.

Keywords: New Delhi, News, National, Congress, Arrest, Arrested, On MP's action in Khargone, Salman Khurshid asks 'what respect is left for patriotism?'

Post a Comment