MV Jayarajan | 'സ്വീകരിച്ചത് ബിജെപി നേതാക്കള്‍'; രേഷ്മയുടെ സംഘപരിവാര്‍ ബന്ധം വ്യക്തമായതായി എം വി ജയരാജന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രടറിയാണ്. നിയമ സഹായം നല്‍കുന്നത് ബിജെപി അഭിഭാഷകനും. ഇതോടെ രേഷ്മയുടെ സംഘപരിവാര്‍ ബന്ധം വ്യക്തമായതായി എം വി ജയരാജന്‍ പറഞ്ഞു.

രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വസ്തുതാവിരുദ്ധമാണെന്നും ജയരാജന്‍ വ്യക്തമാക്കി. ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപങ്കുവഹിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്നാണ് റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നത്. നിജില്‍ ദാസ് പലവീടുകളിലായി ഒളിവില്‍ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്. ഇതിന് സഹായിച്ചത് പുന്നോലിലെ സ്‌കൂള്‍ അധ്യാപികയായ രേഷ്മയാണ്.

MV Jayarajan | 'സ്വീകരിച്ചത് ബിജെപി നേതാക്കള്‍'; രേഷ്മയുടെ സംഘപരിവാര്‍ ബന്ധം വ്യക്തമായതായി എം വി ജയരാജന്‍

രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തന്‍ പ്രവാസിയാണ്. ഇയാള്‍ പിണറായി പാണ്ട്യാലമുക്കില്‍ പുതുതായി പണിത വീട് വാടകയ്ക്ക് നല്‍കി വരാറുണ്ട്. എന്നാല്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്തു. ഞായറാഴ്ചയാണ് തലശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ജയിലില്‍ നിന്നും പുറത്തുവന്നപ്പോള്‍ സ്വീകരിക്കാന്‍ ബിജെപി നേതാവ് എത്തുകയായിരുന്നു. രേഷ്മയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി-ആര്‍എസ്എസ് സംഘം നടത്തിയ കള്ളപ്രചരണം കൂടിയാണ് ഈ സംഭവത്തോടെ പൊളിഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു.

Keywords:  Kannur, News, Kerala, Politics, CPM, BJP, M.V Jayarajan, Accused, Teacher, MV Jayarajan about political background of Reshma.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script