Follow KVARTHA on Google news Follow Us!
ad

ആദിവാസി യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Man found dead in Wayanad #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വയനാട്: (www.kvartha.com) പിണങ്ങോട് കമ്മാടംകുന്നിലെ തോട്ടില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടില്‍ തൊണ്ടുപാടി സ്വദേശിയായ മുരളി (44) ആണ് മരിച്ചത്. കമ്മാടം കുന്നിന് സമീപത്തെ പുത്തന്‍വീട് കോളനിയില്‍ നിന്ന് വിവാഹം കഴിച്ച മുരളി കഴിഞ്ഞ ദിവസം ഭാര്യാഗൃഹത്തില്‍ നിന്നും പോയതായിരുന്നു.

കലുങ്കിന് മുകളില്‍ ഇരിക്കവെ താഴെ വീണുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത് എന്ന് കരുതുന്നു. ഭാര്യ: ശോഭ. മക്കള്‍: മിഥുല്‍, അതുല്‍.

Wayanad, News, Kerala, Found Dead, Death, Police, Man found dead in Wayanad.

Keywords: Wayanad, News, Kerala, Found Dead, Death, Police, Man found dead in Wayanad.

Post a Comment