വിജയവാഡ: (www.kvartha.com) ആന്ധ്രപ്രദേശില്‍ പ്രതിശ്രുത വരന്റെ യുവതി കഴുത്തറുത്തതായി പൊലീസ്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രപ്രദേശിലെ അനകപ്പല്ലെ ജില്ലയിലാണ് ദാരുണമായ സംഭവം. യുവാവുമായുള്ള യുവതിയുടെ വിവാഹം മെയ് 26നായിരുന്നു നിശ്ചയിച്ചിരുന്നത്. ആന്ധ്രയില്‍ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പുഷ്പ എന്ന യുവതിയാണ് പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. ഒരു സര്‍പ്രൈസ് സമ്മാനം നല്‍കാമെന്നും കണ്ണുകള്‍ അടയ്ക്കാനും യുവാവിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.വിവാഹത്തിന് യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ സമര്‍ദത്തെ തുടര്‍ന്നായിരുന്നു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാല്‍ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. ഇതോടെ താന്‍ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു.
Keywords: Andhra Pradesh, News, National, Police, Crime, Woman, Injured, Attack, Fiance, Marriage, Hospital, Man attacked by woman in Andhra Pradesh.