Follow KVARTHA on Google news Follow Us!
ad

Live-in relationship | ലിവ് ഇന്‍ ബന്ധങ്ങള്‍ രാജ്യത്തെ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്ന് ഹൈകോടതി

Madhya pradesh high court about live in relationship #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഇന്‍ഡോര്‍: (www.kvartha.com) ലിവ് ഇന്‍ ബന്ധങ്ങള്‍ രാജ്യത്തെ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്നും സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നുണ്ടെന്നും മധ്യപ്രദേശ് ഹൈകോടതി. ലൈംഗികാതിക്രമ കേസില്‍ പ്രതിയായ 25കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈകോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിലെ ജസ്റ്റിസ് സുബോധ് അഭ്യങ്കറാണ് ഈ പരാമര്‍ശം നടത്തിയത്.

ലിവ് ഇന്‍ ബന്ധങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന സാമൂഹിക വ്യാധികളും നിയമപരമായ തര്‍ക്കങ്ങളും കോടതി ചൂണ്ടിക്കാണിച്ചു. ലൈംഗികാതിക്രമങ്ങളും സാമൂഹിക ദ്രോഹങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലിവ് ഇന്‍ ബന്ധങ്ങളെ ശാപമാണെന്നിരിക്കെ ഭരണഘടന അനുശാസിക്കുന്ന പൗരന്റെ വ്യക്തിസ്വാതന്ത്രത്തിന്റെ ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സ്വാതന്ത്രം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഒരാള്‍ക്ക് തന്റെ പങ്കാളിയുടെ മേല്‍ അധികാരം ചെലുത്താന്‍ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

News, National, Madhya Pradesh, Woman, High Court, Court Order, Madhya pradesh high court about live in relationship.

Keywords: News, National, Madhya Pradesh, Woman, High Court, Court Order, Madhya pradesh high court about live in relationship.

Post a Comment