Follow KVARTHA on Google news Follow Us!
ad

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

Lakhimpur case: Supreme Court cancels Ashish Mishra's bail #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അതേസമയം ആശിഷ് മിശ്ര ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ മേല്‍നോട്ട സമിതിയുടെ നിര്‍ദേശം പാലിക്കാത്ത യുപി സര്‍കാരിനെ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ആശിഷ് മിശ്ര രാജ്യം വിടാന്‍ സാധ്യത ഇല്ലെന്നാണ് ഇതിന് മറുപടിയായി യുപി സര്‍കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

New Delhi, News, National, Supreme Court, Court, Bail, Case, Family, Minister, Killed, Lakhimpur, Ashish Mishra, Lakhimpur case: Supreme Court cancels Ashish Mishra's bail.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും ഉള്‍പെടെ എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Keywords: New Delhi, News, National, Supreme Court, Court, Bail, Case, Family, Minister, Killed, Lakhimpur, Ashish Mishra, Lakhimpur case: Supreme Court cancels Ashish Mishra's bail.

Post a Comment