Follow KVARTHA on Google news Follow Us!
ad

No More Powercut | സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

KSEB withdraws power outages in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കല്‍ക്കരി ക്ഷാമത്തില്‍ കേന്ദ്രപൂളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് വന്നതിനെ തുടര്‍ന്നുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. യൂനിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട് വൈദ്യുതി വാങ്ങും. ബാംങ്കിംഗ് സ്വാപ് ടെന്‍ഡര്‍ മുഖാന്തരം അടിയന്തരമായി 200 മെഗാവാടും വാങ്ങുമെന്നും കെഎസ്ഇബി പറഞ്ഞു.

വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അധികപണം നല്‍കി വൈദ്യുതി വാങ്ങുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉത്പാദനം ഉടന്‍ തുടങ്ങും. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണ്. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Thiruvananthapuram, News, Kerala, KSEB, Minister, KSEB withdraws power outages in Kerala.

Keywords: Thiruvananthapuram, News, Kerala, KSEB, Minister, KSEB withdraws power outages in Kerala.

Post a Comment