Follow KVARTHA on Google news Follow Us!
ad

Kodiyeri Balakrishnan | മുഖ്യമന്ത്രിക്ക് പിന്നാലെ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനും അമേരികയിലേക്ക്

Kodiyeri Balakrishnan leaves for US for treatment #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 21.04.2022) മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനും അമേരികയിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. രണ്ടാഴ്ചയ്ക്കകം യാത്രയുണ്ടാകുമെന്നാണ് വിവരം. സെക്രടറിയുടെ ചുമതല പാര്‍ടി സെന്ററായിരിക്കും നിര്‍വഹിക്കുക.

മുഖ്യമന്ത്രി തുടര്‍ ചികിത്സയ്ക്കായി ശനിയാഴ്ചയാണ് അമേരികയിലേക്ക് യാത്ര തിരിക്കുന്നത്. മെയ് 10ന് തിരിച്ചെത്തും. മുഖ്യമന്ത്രി യാത്ര തിരിച്ച് മുന്നോ, നാലോ ദിവസങ്ങള്‍ കഴിയുമ്പോള്‍ കോടിയേരിയും പുറപ്പെടും.

Thiruvananthapuram, News, Kerala, Chief Minister, Pinarayi-Vijayan, Kodiyeri Balakrishnan, Kodiyeri Balakrishnan leaves for US for treatment.

രണ്ടാഴ്ചത്തെ തുടര്‍ ചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാര്‍ടി സെക്രടറിയും സംസ്ഥാനത്തുണ്ടാവില്ല. പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണു ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്ക് പോകുന്നത്.

Keywords: Thiruvananthapuram, News, Kerala, Chief Minister, Pinarayi-Vijayan, Kodiyeri Balakrishnan, Kodiyeri Balakrishnan leaves for US for treatment.

Post a Comment