കോഴിക്കോട്: (www.kvartha.com) ക്രികറ്റ് മൈതാനത്ത് ബാറ്റുകൊണ്ടും പന്തുകൊണ്ടും വെടിക്കെട്ട് തീര്‍ക്കുകയാണ് അതുല്യ. ഭോപാലില്‍ വച്ച് നടന്ന 17-ാമത് സീനിയര്‍ നാഷനല്‍ എ സൈഡ് ക്രികറ്റ് ചാംപ്യന്‍ഷിപില്‍ ജേതാക്കളായ കേരള ടീമിന്റെ നെടുംതൂണ് കൂടിയാണ് അതുല്യ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അതുല്യമായ ഓള്‍ റൗന്‍ഡര്‍ പ്രകടനത്തിലൂടെയാണ് കേരളത്തിന്റെ കിരീട വിജയത്തിലേക്കുള്ള വഴിയില്‍ അതുല്യ വഴികാട്ടിയായി മാറിയതും.
എന്നാല്‍ പോരാട്ടത്തിന്റെ ആവേശം കളിക്കളത്തില്‍ നിറയ്ക്കുന്ന ഇതേ അതുല്യയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. മാരക രോഗങ്ങള്‍ ബാധിച്ച് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്ന കുട്ടികള്‍ ഉള്‍പെടെ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുവാന്‍ സദാസമയവും ജാഗരൂഗതയോടെ പ്രവര്‍ത്തന നിരതയായിരിക്കുന്ന, രോഗികളെ സംബന്ധിച്ച് കാരുണ്യത്തിന്റെ ദേവത കൂടിയാണിവര്‍.
കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ബിലിംഗുമായി ബന്ധപ്പെട്ട ക്രൗഡ് ഫന്‍ഡിംഗ് വിഭാഗത്തിലാണ് അതുല്യ ജോലി ചെയ്യുന്നത്. മാരക രോഗങ്ങള്‍ ബാധിച്ച് ചികിത്സയ്ക്ക് പണമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി ലോകമെങ്ങുമുള്ള വിവിധ ഏജെന്‍സികളുമായും നല്ല മനസുള്ള മനുഷ്യരുമായുമെല്ലാം ആശയ വിനിമയം നടത്തി പണം സ്വരൂപിച്ച് പാവങ്ങളുടെ ജീവന്‍ രക്ഷിച്ചെടുക്കുക എന്ന വലിയ ദൗത്യമാണ് അതുല്യ സേവനപാതയില്‍ പൂര്‍ത്തീകരിച്ചെടുക്കുന്നത്.
നൂറുകണക്കിന് പാവപ്പെട്ട രോഗികളാണ് അതുല്യയുടെ അതുല്യമായ ഇടപെടലുകളിലൂടെ മാത്രം ജീവിതത്തിലേക്ക് തിരികെ എത്തിയത്. കോടിക്കണക്കിന് രൂപയാണ് ഇവരുടെ ചികിത്സയ്ക്കായി അതുല്യയുടെ ആത്മാര്‍ഥമായ പരിശ്രമത്തിലൂടെ നേടിയെടുക്കാന്‍ സാധിച്ചത്. ഒരു പക്ഷെ അനര്‍ഹമായ യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ മറ്റുള്ളവന്റെ സൗഖ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരത്തെ സ്വന്തം തൊഴിലാക്കി മാറ്റിയ നല്ല മനസിനുള്ള ദൈവത്തിന്റെ പ്രതിഫലമായിരിക്കണം ദേശീയ തലത്തില്‍ സീനിയര്‍ സിക്സ് സൈഡ് ക്രികറ്റ് ചാംപ്യന്‍ഷിപില്‍ ജേതാക്കളായ ടീമില്‍ ഇടം നേടുവാനും മികച്ച പ്രകടനത്തിലൂടെ വിജയത്തില്‍ നിര്‍ണായകമായി മാറുവാനും അതുല്യയെ സഹായിച്ചത്.
ഇനിയും ഒരുപാട് വിജയങ്ങള്‍ നേടിയെടുക്കാനുള്ള പ്രയത്നത്തില്‍ ആയിരങ്ങളുടെ പ്രാര്‍ഥന അതുല്യക്കുണ്ടാകുമെന്നുറപ്പാണ്. ചികിത്സ പൂര്‍ത്തിയാക്കി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവരുടെ മുഖത്ത് കണുന്ന സന്തോഷം തന്നെയാണ് കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള കരുത്തായി മാറുന്നതെന്ന് അതുല്യ കെവാര്‍ത്തയോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള സുമനസുകള്‍ നല്‍കുന്ന സഹായങ്ങള്‍ കൃത്യതയോടെയും കരുതലോടെയും ഉപയോഗിക്കാന്‍ കഴിയുന്നത് കൊണ്ട് കൂടുതല്‍ പേര്‍ സഹായങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരുന്നുണ്ട്. കുട്ടികള്‍ക്ക് ആണ് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചു വരുന്നത്. 80 ഓളം കുട്ടികള്‍ക്ക് ലക്ഷങ്ങള്‍ വരുന്ന സഹായം ലഭ്യമാക്കി.
സെപ്തംബറില്‍ വിവാഹം നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഒരുക്കങ്ങള്‍ക്ക് പോലും സമയം ചെലവഴിക്കാതെ അതെല്ലാം വീട്ടുകാരെ ഏല്‍പിച്ച് രോഗികളുടെ കണ്ണീരൊപ്പാന്‍ പരമാവധി സമയം ചെലവിടുകയാണ്. സോനു സോദും ആസ്റ്റര്‍ ഗ്രൂപും ചേര്‍ന്ന് പുതിയ ഒരു ചികിത്സാ സഹായ സംരംഭം കൂടി തുടങ്ങാനിരിക്കുകയാണന്നും തങ്ങളുടെ മുന്നില്‍ സഹായം ചോദിച്ചെത്തുന്ന ഓരോരുത്തരും തങ്ങളുടെ കുടുംബാംഗത്തെ പോലെയാണ് കാണുന്നതെന്നും അതുല്യ പറഞ്ഞു.
Keywords: Local-News, Kerala, Kozhikode, Cricket, Player, Woman, Health, Treatment, Kerala cricket heroine, Kerala Cricket Women's Team, Aster MIMS, Kerala cricket heroine; Goddess of mercy when it comes to Aster.< !- START disable copy paste -->
Athulya The Angel | കേരള ക്രികറ്റിലെ നായിക; ആസ്റ്ററിലെത്തിയാല്‍ കാരുണ്യത്തിന്റെ ദേവത
Kerala cricket heroine; Goddess of mercy when it comes to Aster,
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ