നയ്‌റോബി: (www.kvartha.com) കെനിയയുടെ മുന്‍ പ്രസിഡന്റ് എംവായ് കിബകി അന്തരിച്ചു. 90 വയസായിരുന്നു. 2003 മുതല്‍ 2013 വരെയായി രണ്ട് തവണയാണ് കിബാകി കെനിയന്‍ പ്രസിഡന്റ് സ്ഥാനത്തിരുന്നത്. മൂന്നാമതും ജയിച്ചെങ്കിലും രൂക്ഷമായ വംശീയ കലാപത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു.
2007ല്‍ അദ്ദേഹം രണ്ടാമത് ജയിച്ച തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരംഭിച്ച് രൂക്ഷമായ പ്രക്ഷോഭം നടന്നിരുന്നു. ആറ് ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായ ഈ വംശീയ പ്രക്ഷോഭത്തില്‍ യുഎന്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.
ലന്‍ഡന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സ് ബിരുദധാരിയായ കിബാകി രാഷ്ട്രീയത്തിലെത്തും മുമ്പ് അധ്യാപകനായിരുന്നു. എംപിയായതിനു പിന്നാലെ ധനമന്ത്രി, വൈസ് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ പദവികളും വഹിച്ചു.
പ്രസിഡന്റ് ഉഹ്‌റു കെന്യാറ്റയാണ് മരണവിവരം പുറത്തുവിട്ടത്. മാന്യനായ രാഷ്ട്രീയക്കാരനും മികച്ച ഭരണാധികാരിയുമായിരുന്നു കിബകിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
Keywords: News, World, President, Death, Obituary, Kenya', Former President, Mwai Kibaki, Kenya's Former President Mwai Kibaki passes away.