Follow KVARTHA on Google news Follow Us!
ad

Couple Died |വീടിന് തീപിടിച്ച് ദമ്പതികള്‍ വെന്തുമരിച്ച സംഭവം; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

Incident of two died after house catches fire; More details #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഇടുക്കി: (www.kvartha.com) പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ വെന്തുമരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്.

തീപിടിത്തമുണ്ടായതെങ്ങനെയെന്ന് വ്യക്തമല്ല. കുടുംബപ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളാണ് ദമ്പതികളെ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍ പറഞ്ഞു. ഞായറാഴ്ച കുടുംബ വാട്‌സ്ആപ് ഗ്രൂപില്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം രവീന്ദ്രന്‍ അയച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Idukki, News, Kerala, Death, Police, House, Treatment, Family, Suicide, Incident of two died after house catches fire; More details.

പുലര്‍ചെ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിന് തീപിടിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും തീ അണയ്ക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Idukki, News, Kerala, Death, Police, House, Treatment, Family, Suicide, Incident of two died after house catches fire; More details.

Post a Comment