Follow KVARTHA on Google news Follow Us!
ad

Chemistry Examination | ഹയര്‍സെകന്‍ഡറി കെമിസ്ട്രി പരീക്ഷ: സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Higher Secondary Chemistry Examination: Minister V Sivankutty says that ensure honest and fair evaluation #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ഹയര്‍സെകന്‍ഡറി കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ നിന്ന് ഒരു വിഭാഗം അധ്യാപകര്‍ വിട്ടുനില്‍ക്കുന്ന വിഷയത്തില്‍ വീണ്ടും ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചുചേര്‍ത്തു. ഈ വിഷയങ്ങള്‍ ചര്‍ച ചെയ്തു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

അര്‍ഹതപ്പെട്ട മാര്‍ക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക വേണ്ട. തയ്യാറാക്കി പോര്‍ടലില്‍ പ്രസിദ്ധീകരിച്ച ഉത്തര സൂചികയില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Thiruvananthapuram, News, Kerala, Politics, Education, Examination, State-Board-SSLC-PLUS2-EXAM, ISE-CBSE-12th-Exam, Minister, Higher Secondary Chemistry Examination: Minister V Sivankutty says that ensure honest and fair evaluation.

അതേസമയം, പ്ലസ്ടു മുല്യനിര്‍ണയത്തില്‍ കെമിസ്ട്രി ഉത്തരസൂചികയില്‍ മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ചില അധ്യാപകര്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുാന്‍ ശ്രമിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാംപുകള്‍ അധ്യാപകര്‍ ബഹിഷ്‌കരിച്ചിരുന്നു.

അധ്യാപകര്‍ ക്യാംപില്‍ എത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. രണ്ടാവശ്യമുന്നയിച്ചാണ് ബഹിഷ്‌ക്കരണം. നിലവിലെ ഉത്തര സൂചികമാറ്റണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. തെറ്റായ ഉത്തര സൂചിക മറികടക്കാന്‍ സ്‌കീം ഫൈനലൈസേഷന്റെ ഭാഗമായി പുതിയ ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം.

Keywords: Thiruvananthapuram, News, Kerala, Politics, Education, Examination, State-Board-SSLC-PLUS2-EXAM, ISE-CBSE-12th-Exam, Minister, Higher Secondary Chemistry Examination: Minister V Sivankutty says that ensure honest and fair evaluation. 

Post a Comment