സഹപാഠികളായ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കേ പന്ത് കുളത്തില്‍ പോയപ്പോള്‍ എടുത്ത് നല്‍കാമെന്ന് പറഞ്ഞ് ക്ലിന്റണ്‍ കുളത്തില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. കുളത്തിലിറങ്ങിയ ക്ലിന്റനെ കാണാതായതോടെ മറ്റുള്ളവര്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ആഴമുള്ള കുളത്തില്‍ മുങ്ങല്‍ വിദഗ്ധരെത്തി പരിശോധിച്ചപ്പോഴാണ് ക്ലിന്റന്റെ മൃതദേഹം കണ്ടെത്തിയത്.
ന്യൂ ജേഴ്സി സെന്റ് പീറ്റേഴ്‌സ് മാര്‍തോമാ ചര്‍ച് അംഗങ്ങളായ അജിത് മാത്യുവും അന്നമ്മ ജോര്‍ജും ആണ് മാതാപിതാക്കള്‍. ഏക സഹോദരന്‍ ക്രിസ് ജി അജിത്. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായി ന്യൂ മില്‍ഫോര്‍ഡ് മേയര്‍ മൈകല്‍ പുട്രിനോ പറഞ്ഞു.
Keywords: New York, News, World, Student, Death, Drowned, High School Indian Student Drowns in US.
Keywords: New York, News, World, Student, Death, Drowned, High School Indian Student Drowns in US.