ഗുവാവതി: (www.kvartha.com) അസമിലെ ഏറ്റവും വലിയ നഗരമായ ഗുവാവതിയില്‍ നടന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 58 സീറ്റും നേടി ബിജെപിയുടെ കുതിപ്പ്. ബിജെപിയും സഖ്യകക്ഷിയായ അസം ഗണപരിത്തിന്റെയും ഗംഭീരമായ മുന്നേറ്റമാണ് ഗുവാഹതി മുനിസിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നടന്നത്. 60 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഇതില്‍ ബിജെപി 52 സീറ്റും ആറ് സീറ്റ് ബിജെപിയുടെ സഖ്യമായ എജിപിയും സ്വന്തമാക്കി.
അതേസമയം, 30 സീറ്റില്‍ മത്സരക്കളത്തിലിറങ്ങിയ ആം ആദ്മി പാര്‍ടി ഒരു സീറ്റില്‍ ജയിച്ചപ്പോള്‍ എല്ലാ സീറ്റിലും തോറ്റത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ പ്രതാപം തിരിച്ചുപിടിക്കാനായി പാര്‍ടിയില്‍ അഴിച്ചുപണി നടത്തിയെങ്കിലും കനത്ത തോല്‍വിയാണ് അസമിലെ മുനിസിപല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലുണ്ടായത്.

ഒന്നാം വാര്‍ഡില്‍ അസം ജതീയ പാര്‍ടിയുടെ ഹുക്കും ചന്ദ് അലിയാണ് വിജയം സ്വന്തമാക്കിയത്. 42-ാം വാര്‍ഡില്‍ മൗസുമ ബീഗമാണ് ആണ് എഎപിയുടെ അസമിലെ കന്നി ജന പ്രതിനിധിയായത്. 60 സീറ്റിലായി 197 പേരാണ് മത്സരിച്ചത്. മൊത്തം 796,826 വോടര്‍മാരാണ് നഗര ഭരണത്തിന് വിധി എഴുതിയത്.
Keywords: News, National, Election, BJP, AAP, Politics, Guwahati,Municipal Corporation Election, Result, Guwahati Municipal Corporation Election Results.
Keywords: News, National, Election, BJP, AAP, Politics, Guwahati,Municipal Corporation Election, Result, Guwahati Municipal Corporation Election Results.