Marriage gift | വില കുതിച്ചുയരുന്നു; വിവാഹചടങ്ങില്‍ വരന് സമ്മാനമായി നല്‍കിയത് ചെറുനാരങ്ങ, വൈറലായി ചിത്രം

 


ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതിലെ രാജ്കോട്ടിലെ ഒരു വരന് തന്റെ വിവാഹ ചടങ്ങിനിടെ സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ സമ്മാനമായി നല്‍കിയത് ചെറുനാരങ്ങ. വേനല്‍ക്കാലത്ത് ആവശ്യകത വര്‍ധിച്ചതോടെ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ചെറുനാരങ്ങ ഇപ്പോള്‍ വിവാഹ സമ്മാനമായി വരെ മാറിയെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

ഹല്‍ദി ചടങ്ങിനിടെയാണ് വരന് നാരങ്ങ സമ്മാനമായി ലഭിച്ചത്. വരന് ബോക്‌സുകള്‍ നിറയെ ചെറുനാരങ്ങ സമ്മാനിക്കുന്ന ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഈ സീസണില്‍ ചെറുനാരങ്ങയ്ക്ക് ആവശ്യകത കൂടുതലുള്ളതിനാലാണ് നാരങ്ങ സമ്മാനിച്ചതെന്ന് വരന്റെ ബന്ധുവായ ദിനേശ് പറയുന്നു.

Marriage gift | വില കുതിച്ചുയരുന്നു; വിവാഹചടങ്ങില്‍ വരന് സമ്മാനമായി നല്‍കിയത് ചെറുനാരങ്ങ, വൈറലായി ചിത്രം

ഉത്പാദനത്തിലെയും വിതരണത്തിലെയും കുറവ് മൂലം കിലോയ്ക്ക് 200 രൂപ വരെയാണ് ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ വില. വേനല്‍ക്കാലവും റംസാനും ഒരുമിച്ചുവന്നതോടെ ചെറുനാരങ്ങയുടെ ആവശ്യക്കാര്‍ വര്‍ധിച്ചതും വിപണിയില്‍ ചെറുനാരങ്ങ കിട്ടാനില്ലാത്തതുമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു.

Keywords:  News, National, Marriage, Viral, Photo, Lemon, Gujarat, Groom, Gift, Box, Groom in Gujarat gets box of lemons as gift.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia