Follow KVARTHA on Google news Follow Us!
ad

'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാംപയ്ന്‍, മീനിലെ മായം കണ്ടെത്താന്‍ 'ഓപറേഷന്‍ മത്സ്യ'; സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുക ലക്ഷ്യം

'Good food is the right of the country' campaign, 'Operation Fish' to detect adulteration in fish #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു ക്യാംപയ്ന്‍ ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപറേഷന്‍ മത്സ്യ' ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കും. ക്യാംപയ്‌ന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതാണ്. അവര്‍ക്ക് തന്നെ മായം കണ്ടെത്താന്‍ കഴിയുന്ന ബോധവത്ക്കരണം നല്‍കുന്നതാണ്. എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Thiruvananthapuram, News, Kerala, Health, Fish, Minister, Food, Campaign, 'Good food is the right of the country' campaign, 'Operation Fish' to detect adulteration in fish.

കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറടറികളില്‍ അയക്കുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷനര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമീഷനര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

ഭക്ഷ്യ സുരക്ഷാ വകുപ്പിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയിരുന്നു. ക്യാംപയ്ന്‍ നടപ്പിലാക്കുക പൊതുജന പങ്കാളിത്തത്തോട് കൂടിയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ പദാര്‍ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍:

തിരുവനന്തപുരം-8943346181, കൊല്ലം-8943346182, പത്തനംതിട്ട-8943346183, ആലപ്പുഴ-8943346184, കോട്ടയം-8943346185, ഇടുക്കി-8943346186, എറണാകുളം-8943346187, തൃശൂര്‍-8943346188, പാലക്കാട്-8943346189, മലപ്പുറം-8943346190, കോഴിക്കോട്-8943346191, വയനാട്-8943346192, കണ്ണൂര്‍-8943346193, കാസര്‍കോട്-8943346194

Keywords: Thiruvananthapuram, News, Kerala, Health, Fish, Minister, Food, Campaign, 'Good food is the right of the country' campaign, 'Operation Fish' to detect adulteration in fish.

Post a Comment