Emmanuel Macron | ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ നേതാവിനെ പരാജയപ്പെടുത്തി ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും അധികാരത്തിലേക്ക്

 


പാരിസ്: (www.kvartha.com) ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ നേതാവിനെ പരാജയപ്പെടുത്തി 44കാരനായ ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും അധികാരത്തിലേക്ക്. 58 ശതമാനം വോട്ടുകള്‍ നേടിയാണ് തീവ്രവലതുപക്ഷ പാര്‍ടിയായ നാഷനല്‍ റാലിയിലെ മരീന്‍ ലീ പെന്നിനെ പരാജയപ്പെടുത്തി നിലവിലെ പ്രസിഡന്റ് സ്ഥാനം അദ്ദേഹം നിലനിര്‍ത്തിയത്.

Emmanuel Macron | ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷ നേതാവിനെ പരാജയപ്പെടുത്തി ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും അധികാരത്തിലേക്ക്

ഇതോടെ 20 വര്‍ഷത്തിനിടെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ തുടരും. 42 ശതമാനം വോടാണ് ലീ പെന്നിന് നേടാനായത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ ലീ പെന്‍ (53) നേരിടുന്ന മൂന്നാം തോല്‍വിയാണിത്. 2017ല്‍ മാക്രോണിനോട് തന്നെയാണ് തോല്‍വി ഏറ്റുവാങ്ങിയത്.

ഇന്ധന വിലക്കയറ്റം അടക്കം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുന്നതില്‍ ലെ പെന്‍ വിജയിച്ചുവെങ്കിലും തീവ്രവലതുപക്ഷം അധികാരത്തിലെത്തുമോ എന്ന ആശങ്ക വോടര്‍മാരെ കൂട്ടത്തോടെ പോളിങ് സ്റ്റേഷനിലേക്ക് നയിച്ചതാണ് മാക്രോണിന് തുണയായത്. അതേസമയം, പോരാട്ടം തുടരുമെന്നും ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് മുതല്‍ നടക്കുന്ന ഗൂഡാലോചനാ തന്ത്രങ്ങളെ അപലപിക്കുന്നതായും ലെ പെന്‍ വ്യക്തമാക്കി.

Keywords:  Paris, News, World, Election, President, President Election, French President, Emmanuel Macron, Win, Re-Election, French President Emmanuel Macron Wins Re-Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia