Bail | കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

 


റാഞ്ചി: (www.kvartha.com) കാലിത്തീറ്റ കുംഭകോണ കേസില്‍ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി) ആചാര്യന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം അനുവദിച്ച് ജാര്‍ഖണ്ഡ് ഹൈകോടതി. ഡൊറന്‍ഡ ട്രഷറിയില്‍ നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്.

നേരത്തെ കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ലാലു പ്രസാദ് യാദവിനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില കോടതി പരിഗണിച്ചതായും അതാണ് വെള്ളിയാഴ്ച ജാമ്യം അനുവദിക്കാന്‍ കാരണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Bail | കാലിത്തീറ്റ കുംഭകോണ കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ലാലു പ്രസാദ് യാദവ് ഉടന്‍ പുറത്തിറങ്ങുമെന്നും ഒരു ലക്ഷം രൂപ ജാമ്യത്തുകയും 10 ലക്ഷം രൂപ പിഴയും കെട്ടിവയ്ക്കണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കുംഭകോണം നടന്ന് 25 വര്‍ഷത്തിനുശേഷമാണ് കേസില്‍ അന്തിമവിധി പുറത്തുവരുന്നത്.

എന്താണ് കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍കാര്‍ ഫന്‍ഡ് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ അറിയപ്പെടുന്നത്. സര്‍കാര്‍ ട്രഷറികളില്‍ നിന്ന് പൊതുപണം അന്യായമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്.

1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളില്‍ 14 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട നേരത്തെ തന്നെ ശിക്ഷ അനുഭവിച്ചിരുന്നു.

Keywords:  News, National, Case, Crime, Bail, High Court, Scam, Fodder scam, Lalu Prasad, Doranda Treasury case, Fodder scam: Lalu Prasad gets bail in Doranda Treasury case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia