ടാങ്കര്‍ ഡ്രമുകള്‍, ഡീസല്‍ നോസല്‍ മെഷീനുള്ള യന്ത്രം, ഡീസല്‍ മാറ്റുന്നതിനുള്ള രണ്ട് മോടോറുകള്‍ എന്നിവ റെയ്ഡില്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് 6,11,360 രൂപയും പിടിച്ചെടുത്തു. ഗോഡൗണില്‍ ബേസ് ഓയില്‍, പാരഫിന്‍, മിനറല്‍ ടര്‍പേന്റൈന്‍ ഓയില്‍ എന്നിവ കലര്‍ത്തിയാണ് പ്രതികള്‍ വ്യാജ ഡീസല്‍ തയാറാക്കിയിരുന്നതെന്നും ഹരിയാന പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ രണ്ടുപേര്‍ക്ക് കൂടി പങ്കുണ്ടെന്നാണ് സൂചന.
Keywords: News, National, Crime, Arrest, Arrested, Police, Seized, Fake, Found, Diesel, Fake Fuel Plant Busted In Haryana, 2 Arrested.