Eid Holidays | യുഎഇയില്‍ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ചു

 


ദുബൈ: (www.kvartha.com) യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പെരുന്നാളിന് (Eid Al Fitr) ഒമ്പത് ദിവസം അവധി പ്രഖ്യപിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് ആറ് വരെ പെരുന്നാള്‍ അവധിയും അത് കഴിഞ്ഞാല്‍ ശനി, ഞായര്‍ വാരാന്ത്യ അവധിയും ആയിരിക്കും. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മാസപ്പിറവി ഉറപ്പിക്കാന്‍ മെയ് ഒന്നിന് യുഎഇ ചന്ദ്രദര്‍ശന സമിതി യോഗം ചേരും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷം, ഈദുല്‍ ഫിത്വര്‍ മെയ് രണ്ടിന് ആയിരിക്കും. അതേസമയം സ്വകാര്യ മേഖലയ്ക്ക് നാല് ദിവസം വരെ ശമ്പളത്തോടെ അവധിയാകാം. ശമ്പളത്തോടെയുള്ള അവധിയാണ് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നത്.

Eid Holidays  | യുഎഇയില്‍ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ചു

Keywords:  Dubai, News, Gulf, World, Holidays, Eid, UAE, Eid Al Fitr 2022, Announced, Eid Al Fitr 2022 in UAE: 9-day break announced.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia