Follow KVARTHA on Google news Follow Us!
ad

പൊന്ന് കായ്ക്കുന്ന മരങ്ങള്‍ സംഘടനയ്ക്ക് മുകളില്‍ ചാഞ്ഞു: അര്‍ജുന്‍ ആയങ്കി-ആകാശ് തില്ലങ്കേരിമാര്‍ക്കെതിരെ സ്വരം കടുപ്പിച്ച് ഡിഫി നേതാക്കള്‍

DYFI leaders against Arjun Ayanki and Akash Thillankeri #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ സംഘടനയ്ക്ക് മുകളില്‍ ചാഞ്ഞ പൊന്‍ മരങ്ങള്‍ നേതാക്കള്‍ക്ക് തന്നെ ഭീഷണിയാകുന്നു. സോഷ്യല്‍ മീഡിയയില്‍ സിപിഎം സൈബര്‍ പോരാളികളായി സ്വയം പ്രഖ്യാപിത വിപ്ലവകാരികളായി പ്രഖ്യാപിക്കുകയും ഒടുവില്‍ സ്വര്‍ണക്കടത്ത്-ക്വടേഷന്‍ കടത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത അര്‍ജുന്‍ ആയങ്കിയുള്‍പെടെയുള്ളവരാണ് മാതൃസംഘടനമായ ഡിവൈഎഫ്‌ഐക്ക് തലവേദനയായി മാറുന്നത്.

പാര്‍ടി രഹസ്യങ്ങള്‍ വിളിച്ചു പറയുമെന്ന ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിനായി ഇപ്പോഴും ആയങ്കിയുമായി അടുപ്പം പുലര്‍ത്തുന്ന ചില നേതാക്കള്‍ക്ക് ഇടപെടേണ്ടി വന്നുവെന്നാണ് സൂചന. യൂത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ശുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയാണ് ഡിഫിയുമായി ഇടഞ്ഞ മറ്റൊരാള്‍. സിപിഎം സൈബര്‍ പോരാളിയായി അറിയപ്പെടുന്ന ആകാശ് തില്ലങ്കേരി ഏറെക്കാലമായി പാര്‍ടിയുമായി അകന്ന് കഴിയുകയാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി ചേര്‍ക്കാന്‍ തെളിവില്ലാത്തതിനാല്‍ ആകാശിനെ കസ്റ്റംസ് വെറുതെ വിടുകയായിരുന്നു.

Kannur, News, Kerala, Politics, CPM, DYFI, Arjun Ayanki, Akash Thillankeri, DYFI leaders against Arjun Ayanki and Akash Thillankeri.

പി ജയരാജനെ അനുകൂലിക്കുകയും സോഷ്യല്‍ മീഡിയയില്‍ പി ജെ ആര്‍മിയുടെ വക്താക്കളായി അറിയപ്പെടുകയും ചെയ്യുന്നവരാണ് ഇരുവരും. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ സ്വര്‍ണക്കടത്ത്-ക്വടേഷന്‍ സംഘം സംഘടനയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടുന്നതിനെതിരെ ചൂടേറിയ ചര്‍ചയാണ് നടന്നത്. ഇതോടെ അര്‍ജുന്‍ ആയങ്കി-ആകാശ് തില്ലങ്കേരി സംഘം പ്രകോപിതരാവുകയായിരുന്നു. ഇതോടെയാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവായ മനു തോമസിനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്.

ഇതോടെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഗതമായി അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ സിപിഎം സൈബര്‍ പോരാളികളായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ അര്‍ജുന്‍ ആയങ്കിക്കും എടയന്നൂര്‍ ശുഹൈബ് വധ കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു പി തോമസ് രംഗത്തുവരികയായിരുന്നു.

Kannur, News, Kerala, Politics, CPM, DYFI, Arjun Ayanki, Akash Thillankeri, DYFI leaders against Arjun Ayanki and Akash Thillankeri.

കണ്ണൂരില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മനു പി തോമസ് ആഞ്ഞടിച്ചത്. സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി ജയരാജന്റെ കൂടെ നിന്ന് ഫോടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വടേഷന്‍ സംഘാംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് മനു പി തോമസ് ആരോപിച്ചു. പി ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവര്‍ക്ക് സാധിക്കുന്നത് പാര്‍ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ മനു കുറ്റപ്പെടുത്തി. ഇരുവരേയും പി ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറഞ്ഞു.

എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്‌ഐയെ വെറുതെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അര്‍ജുന്‍ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാര്‍ടി ഇവരെ പറഞ്ഞുവിട്ടില്ല എന്നും സിപിഎം ജില്ലാ കമിറ്റിയംഗം കൂടിയായ മനു തോമസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജന്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു.

Kannur, News, Kerala, Politics, CPM, DYFI, Arjun Ayanki, Akash Thillankeri, DYFI leaders against Arjun Ayanki and Akash Thillankeri.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐക്ക് മുന്നറിയിപ്പുമായി അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുകില്‍ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാല്‍ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അര്‍ജുന്റെ മുന്നറിയിപ്പ്. വിചാരണ ചെയ്യുന്ന സാഹചര്യം വന്നാല്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ഇതിനായി വാര്‍ത്താസമ്മേളനം വിളിക്കുമെന്നായിരുന്നു ആയങ്കിയുടെ ഭീഷണി.

ഇതിനിടെ മനു തോമസിനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത് വാര്‍ത്ത ചോര്‍ത്തി നല്‍കിയതിനാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ മനു പി തോമസിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കണമെന്ന ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക് പോസ്റ്റുമുണ്ടായി. സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയംഗം കൂടിയാണ് മനു പി തോമസ്. ഡിവൈഎഫ്‌ഐക്കെതിരെ അര്‍ജുന്‍ ആയങ്കി വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ജില്ലാ സെക്രടറി എം ശാജര്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷനര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

Keywords: Kannur, News, Kerala, Politics, CPM, DYFI, Arjun Ayanki, Akash Thillankeri, DYFI leaders against Arjun Ayanki and Akash Thillankeri.

Post a Comment