അസമില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി

 


ദിസ്പൂര്‍: (www.kvartha.com 17.04.2022) അസമില്‍ ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ടെന്നാണ് റിപോര്‍ട്. ആസാമിലെ പ്രകൃതിക്ഷോഭം ഏകദേശം 20,000 പേരെയാണ് ബാധിച്ചത്. 12 ജില്ലകളിലെ 592 ഗ്രാമങ്ങളില്‍ മഴ കനത്ത നാശനഷ്ടം വിതച്ചതായി സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതര്‍ വ്യക്തമാക്കി.

കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് 7,400 വീടുകള്‍ ഭാഗികമായും 840 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹാഫ്ലോംഗ് ഉള്‍പെടെയുള്ള മലയോര മേഖലകളില്‍ ഗതാഗതം തടസപ്പെട്ടു.

അസമില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി

ഞായറാഴ്ചയും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 18 വരെ അരുണാചല്‍ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Keywords:  News, National, Death, Rain, Storm, Death Toll Due To Heavy Rains, Storm In Assam Rises To 14.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia