Follow KVARTHA on Google news Follow Us!
ad

Gold Seized | ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് 7 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ദമ്പതികള്‍ പിടിയില്‍

Couple arrested with 7 kg gold in Karipur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മലപ്പുറം: (www.kvartha.com) ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് ഏഴ് കിലോ മൂന്നൂറ് ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയതായി കസ്റ്റംസ്. പെരിന്തല്‍മണ്ണ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട അബ്ദുസമദും, ഭാര്യ സഫ്‌ന അബ്ദുസമദുമാണ് പിടിയിലായത്.

Malappuram, News, Kerala, Seized, Couples, Arrest, Arrested, Crime, Customs, Husband, Wife, Couple arrested with 7 kg gold in Karipur.

അബ്ദുസമദ് കടത്തിയത് 3672 ഗ്രാം സ്വര്‍ണവും ഭാര്യ സഫ്‌ന 3642 ഗ്രാം സ്വര്‍ണവുമാണ് കൊണ്ടുവന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ചാണ് ഇരുവരും സ്വര്‍ണം കടത്തിയത്. ദുബൈയില്‍ നിന്നാണ് ഇവര്‍ കരിപ്പൂര്‍ എത്തിയത്.

അതേസമയം, വെള്ളിയാഴ്ചയും കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമം നടന്നിരുന്നു. ആറ് കിലോ സ്വര്‍ണവുമായി ആറ് യാത്രികരാണ് കരിപ്പൂരില്‍ പിടിയിലായത്.

Keywords: Malappuram, News, Kerala, Seized, Couples, Arrest, Arrested, Crime, Customs, Husband, Wife, Couple arrested with 7 kg gold in Karipur.

Post a Comment