കഴിഞ്ഞ ഉത്സവക്കാലവും ഇതേ സമയത്ത് ഇവിടെ സമാനമായ ബോര്‍ഡ് സ്ഥാപിച്ചിരുന്ന സംഭവം ഏറെ വിവാദമാവുകയും സിപിഎം ഇതിനെതിരെ രംഗത്ത് വരികയും ചെയ്തതോടെ വിവാദ ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. കണ്ണൂര്‍ ജില്ലയിലെ സിപിഎം പാര്‍ടി ഗ്രാമങ്ങളിലൊന്നാണ് കുഞ്ഞിമംഗലം ഉത്സവം നടത്തിപ്പുകാരില്‍ ബഹുഭൂരിപക്ഷം പേരും പാര്‍ടി അനുഭാവികളും അംഗങ്ങളുമാണ്. ഒരു മതവിഭാഗത്തിന് പ്രവേശനം നിഷേധിച്ചു കൊണ്ട് ബോര്‍ഡുയര്‍ത്തിയ സംഭവം സിപിഎമിനുള്ളില്‍ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുകയാണ്.
ഡിവൈഎഫ്‌ഐയും പുരോഗമന കലാസാഹിത്യ സംഘവും ഇതിനെതിരെ പരസ്വമായി രംഗത്തുവന്നിട്ടുണ്ട് ഇസ്ലാം മത വിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച കുഞ്ഞിമംഗലം ക്ഷേത്ര കമിറ്റിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ മാടായി ബ്ലാക് കമിറ്റി ഭാരവാഹികള്‍ ആരോപിച്ചു. മാനവ സാഹോദര്യത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോര്‍ഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷ സമൂഹത്തോടുളള വെല്ലുവിളിയാണ്.
നവോത്ഥാന-പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതി-മത ചിന്തയെ വീണ്ടും എഴുന്നെള്ളിക്കാനുള്ള ശ്രമത്തെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. നാടിന്റെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ഇത്തരം നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സമൂഹം ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഇതിനെ തിരെ മുഴുവന്‍ മതനിരപേക്ഷവാദികളും രംഗത്ത് വരണമെന്നും ഡിവൈഎഫ്‌ഐ മാടായി ബ്ലാക് കമിറ്റി ആവശ്യപ്പെട്ടു.

Keywords: Kannur, News, Kerala, Politics, Ban, Religion, DYFI, CPM, Temple, Controversy erupted again at Kunjimangalam Malliot Palott Kavu.