മലപ്പുറം: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയുന്നയിച്ച് യുവാവിന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ സത്യാഗ്രഹം. തമിഴ്‌നാട് സ്വദേശിയാണ് മലപ്പുറത്ത് യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം ഇരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി യുവാവിന്റെ വീട്ടില്‍ സത്യാഗ്രഹം നടത്തുകയിരുന്നു.
അതേസമയം, മഞ്ചേരി പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് നിലവില്‍ കേസെടുത്തിട്ടില്ല. ചെന്നൈയില്‍ പെണ്‍കുട്ടി ജോലിചെയ്യുന്ന ബാങ്കിന്റെ അടുത്തുള്ള ഹോടലിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാകുന്നത്. കഴിഞ്ഞ ഏഴുമാസമായി ഇവര്‍ അടുപ്പത്തിലാണെന്നും പൊലീസ് പറഞ്ഞു.
ഇതിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വിഷയം ചര്‍ച ചെയ്ത് തീരുമാനം എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Malappuram, News, Kerala, Molestation, Girl, Police, Marriage, Case, Crime,Complaint that man molested girl in Malappuram.