Follow KVARTHA on Google news Follow Us!
ad

Police Booked | കെഎസ്ആര്‍ടിസി ബസില്‍ 6 വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

Case of attempting to molest 6-year-old girl on KSRTC bus; One arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) കെഎസ്ആര്‍ടിസി ബസില്‍ ആറ് വയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ബിജുവാണ് അറസ്റ്റിലായത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തിയതായി നടക്കാവ് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍-കണ്ണൂര്‍ സൂപര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.

Kozhikode, News, Kerala, Molestation attempt, Passengers, Accused, Police, Crime, Case, Case of attempting to molest 6-year-old girl on KSRTC bus; One arrested.

Keywords: Kozhikode, News, Kerala, Molestation attempt, Passengers, Accused, Police, Crime, Case, Case of attempting to molest 6-year-old girl on KSRTC bus; One arrested.

Post a Comment