സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ വിവിധയിടങ്ങളിലെ ഒളിസങ്കേതങ്ങളില്‍ നിന്നാണ് പിടികൂടിയത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് പള്ളിച്ചല്‍ സ്വദേശിയായ കിഷോറിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കിഷോര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ഏപ്രില്‍ 10ന് രാത്രി എട്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കോളിയൂര്‍ ഗ്രൗന്‍ഡിനടുത്തുളള സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കിഷോര്‍. അക്രമികളെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കിഷോറിനെ സംഘം റോഡില്‍ തള്ളിയിട്ട് കൈയ്ക്കും കാലിനും വെട്ടി. ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായ കിഷോറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Police, Case, Crime, Injured, Treatment, Case of attack against man; 5 arrested.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Police, Case, Crime, Injured, Treatment, Case of attack against man; 5 arrested.