SWISS-TOWER 24/07/2023

10 വര്‍ഷത്തോളം മാതാവിനെ വീട്ടില്‍ പൂട്ടിയിട്ട സംഭവം; റിട. പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ കേസെടുത്തു

 


ADVERTISEMENT

തഞ്ചാവൂര്‍: (www.kvartha.com 17.04.2022) 10 വര്‍ഷത്തോളം വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ 72കാരിയെ രക്ഷപ്പെടുത്തി. സംഭവത്തില്‍ ഇവരുടെ മക്കളായ റിട. പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ കേസെടുത്തു. ചെന്നൈയില്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ഷണ്‍മുഖസുന്ദരം, ഇളയ സഹോദരന്‍ വെങ്കിടേശന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വീട്ടിനുള്ളില്‍ നഗ്നയായി കിടക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയില്‍പെട്ട ഒരാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ വീടിന്റെ താക്കോല്‍ നല്‍കാന്‍ രണ്ട് മക്കളും വിസമ്മതിച്ചു.

10 വര്‍ഷത്തോളം മാതാവിനെ വീട്ടില്‍ പൂട്ടിയിട്ട സംഭവം; റിട. പൊലീസ് ഉദ്യോസ്ഥനും സഹോദരനുമെതിരെ കേസെടുത്തു

തുടര്‍ന്ന് വെള്ളിയാഴ്ച, പൊലീസിന്റെ സഹായത്തോടെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ തഞ്ചാവൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടര്‍ ദിനേശ് പൊന്‍രാജ് ഒലിവര്‍ പറഞ്ഞു.

വിശക്കുമ്പോള്‍ വയോധിക ശബ്ദമുണ്ടാക്കുകയും അയല്‍വാസികള്‍ ബിസ്‌ക്കറ്റോ പഴങ്ങളോ എറിഞ്ഞു നല്‍കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജ്ഞാനജ്യോതിയുടെ അവസ്ഥയെക്കുറിച്ച് അയല്‍വാസികള്‍ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, Crime, Police, Case, Arrest, Arrested, House, Mother,  Case against retired cop, brother who kept elderly woman locked up for 10 Years.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia