Follow KVARTHA on Google news Follow Us!
ad

ബീഹാറില്‍ ഭര്‍ത്താവിനെ 12 വര്‍ഷം മുമ്പ് കാണാതായി; മരിച്ചെന്ന് കരുതി ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചു, തിരിച്ചെത്തിയപ്പോള്‍ സന്തോഷവും ഒപ്പം സങ്കടവും

Buxar man unites with family after 12 years in Pak jail #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
പട്‌ന: (www.kvartha.com 16.04.2022) ബീഹാറില്‍ 12 വര്‍ഷം മുമ്പ് കാണാതായ യുവാവ് തിരിച്ചെത്തി. പാകിസ്താന്‍ ജയിലില്‍ നിന്നുമാണ് ബക്‌സര്‍ ജില്ലയിലെ ഛവി മുസാഹര്‍ എന്ന യുവാവ് സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചെത്തിയത്. ഇയാള്‍ മരിച്ചെന്ന് കരുതിയ വീട്ടുകാര്‍ക്ക് തിരിച്ചുവരവ് വലിയ അദ്ഭുതമായി. 2007ല്‍ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചെന്ന് കരുതി ഭാര്യ രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തു.

2009ലാണ് യുവാവിനെ കാണാതായത്. പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാത്തതോടെ 2011ല്‍ ഇയാള്‍ മരിച്ചെന്ന് സങ്കല്‍പിച്ച് ബന്ധുക്കള്‍ മരണാന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതായും പൊലീസ് പറഞ്ഞു. ഇക്കാലയളവില്‍ താന്‍ അനുഭവിച്ച കാര്യങ്ങള്‍ ഓരോന്നും യുവാവ് പറഞ്ഞു. ഒരു യാത്രക്കിടെ ട്രെയിന്‍ മാറി കയറിയതാണ് തന്റെ ജീവിതത്തിന്റെ തന്നെ ഗതി മാറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

Patna, News, National, Missing, Wife, Police, Complaint, Jail, Marriage, Buxar man unites with family after 12 years in Pak jail.

പഞ്ചാബില്‍ ചെന്നിറങ്ങിയ യുവാവ് അബദ്ധത്തില്‍ പാകിസ്താന്‍ അതിര്‍ത്തി കടക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷക്കാലം കൂലിപ്പണിക്കാരനായി ജോലി ചെയ്തു. എന്നാല്‍ ഒടുവില്‍ ഇയാളെ പാക് പൊലീസ് അറസ്റ്റ് ചെയ്തു കറാച്ചി ജയിലില്‍ അടച്ചു. 2021 ഡിസംബറില്‍ അദ്ദേഹം പാകിസ്താനിലെ ജയിലിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് വിവരം ലഭിച്ചതോടെ ഇയാളെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം, മകന്‍ തിരിച്ചുവരുമെന്ന് വിശ്വസിച്ച ഏക വ്യക്തി മുസാഹറിന്റെ അമ്മ ബിര്‍ത്തി ദേവിയായിരുന്നു.

Keywords: Patna, News, National, Missing, Wife, Police, Complaint, Jail, Marriage, Buxar man unites with family after 12 years in Pak jail.

Post a Comment