Follow KVARTHA on Google news Follow Us!
ad

Signal batteries | ട്രാഫിക് സിഗ്നലിന്റെ ബാറ്ററി വീണ്ടും മോഷണം പോയതായി പൊലീസ്

Battery stolen from traffic pole in heart of Bengaluru #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kvartha.com) കര്‍ണാടകയില്‍ ട്രാഫിക് സിഗ്നലിന്റെ ബാറ്ററി വീണ്ടും മോഷണം പോയതായി പൊലീസ്. ഇത്തവണ ബസവേശ്വര സര്‍കിളില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്‌നലിന്റെ ബാറ്ററിയാണ് മോഷണം പൊയത്. ബാറ്ററികള്‍ക്ക് 7,000 രൂപയോളം വിലയുണ്ട്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ അഭാസാലിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡ്യൂടിയില്‍ നില്‍ക്കുമ്പോഴാണ് സിഗ്നല്‍ ലൈറ്റുകള്‍ അണഞ്ഞു കിടക്കുന്നത് അഭാസാലിയുടെ ശ്രദ്ധയില്‍പെടുന്നത്. ഉടന്‍ തന്നെ മോഷണവിവരം ട്രാഫിക് മാനേജ്മെന്റ് സെന്ററിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. മോഷ്ടാവിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. നേരത്തെ, നഗരത്തിലെ സിഗ്‌നലുകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച കേസില്‍ ദമ്പതികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏകദേശം 230ഓളം ബാറ്ററികളാണ് ഇവരുടെ കൈയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.

News, National, Karnataka, Police, Robbery, Crime, Arrest, Arrested, Complaint, Battery stolen from traffic pole in heart of Bengaluru.

Keywords: News, National, Karnataka, Police, Robbery, Crime, Arrest, Arrested, Complaint, Battery stolen from traffic pole in heart of Bengaluru.

Post a Comment