മുംബൈ: (www.kvartha.com) ഇലക്ട്രിക് സ്‌കൂടര്‍ കേടായതിനെ തുടര്‍ന്ന് സ്‌കൂടര്‍ നിര്‍മാതാക്കളായ ഓലയെ നിരവധി തവണ സമീപിച്ചിട്ടും ഒരു സഹായവും ലഭിക്കാതെ വന്നതോടെ വേറിട്ട പ്രതിഷേധവുമായി തെരുവിലിറങ്ങി യുവാവ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നിന്നുള്ള സച്ചിന്‍ ഗിറ്റെയാണ് തന്റെ സ്‌കൂടര്‍ കഴുതയുമായി കെട്ടിവലിച്ച് പ്രതിഷേധം നടത്തിയത്.
കംപനിയെ വിശ്വസിക്കരുതെന്ന് കാണിച്ചുള്ള പോസ്റ്ററുകളും ഇദ്ദേഹം പ്രതിഷേധത്തിനായി ഉപയോഗിച്ചു. ഓല കമ്പനിയുടെ ഇത്തരത്തിലുള്ള നടപടിക്കെതിരായ പ്രതിഷേധമായിട്ടാണ് താന്‍ കഴിതയെ കൊണ്ട് സ്‌കൂടര്‍ കെട്ടിവലിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
'വാങ്ങിച്ച് ആറ് ദിവസമായപ്പോഴേക്കും സ്‌കൂടര്‍ പ്രവര്‍ത്തിക്കാതെ ആയി. നിരവധി തവണ ആവശ്യപ്പെട്ടതിനു ശേഷം ഓലയില്‍ നിന്നും ഒരു മെകാനിക്ക് വന്ന് സ്‌കൂടര്‍ പരിശോധിച്ച ശേഷം മടങ്ങിപ്പോയി. മെകാനിക്ക് വന്ന് പരിശോധിച്ച് മടങ്ങിയതല്ലാതെ സ്‌കൂടറിന്റെ തകരാര്‍ പരിഹരിക്കപ്പെട്ടില്ല. ഓലയുടെ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെങ്കിലും അവര്‍ക്ക് പോലും ഒരു പോംവഴി കണ്ടെത്താന്‍ സാധിച്ചില്ല.' -സച്ചിന്‍ പറഞ്ഞു.
Keywords: Mumbai, News, National, Video, Viral, Protest, Technology, Business, Social-Media, Donkey, Electric scooter, Ola, Angry customer ties electric scooter to donkey after Ola ignores complaints.