Follow KVARTHA on Google news Follow Us!
ad

Gratuity | ആശ്വാസ വിധി: അങ്കണവാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

Anganwadi workers and helpers entitled to gratuity: Supreme Court #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) അങ്കണവാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. 1972 ലെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റിയിലെ വ്യവസ്ഥകള്‍ വ്യാഖ്യാനിച്ചു കൊണ്ടാണ് ജഡ്ജിമാരായ അജയ് കുമാര്‍ രസ്‌തോഗി, അഭയ് എസ് ഓക്ക എന്നിവരുള്‍പെട്ട ബെഞ്ചിന്റെതാണ് ഈ സുപ്രധാന വിധി. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ 11-ാം വകുപ്പുപ്രകാരം അങ്കണവാടികളില്‍ സംസ്ഥാന സര്‍കാര്‍ പ്രീ സ്‌കൂള്‍ നടത്തുകയാണ്. അതുകൊണ്ട് തന്നെ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റിയിലെ വ്യവസ്ഥകള്‍ അങ്കണവാടികള്‍ക്ക് ബാധകമാകും ജസ്റ്റിസ് അഭയ് എഴുതിയ വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.

Kochi News, Kerala, Supreme Court, Goverment, Anganwadi, Workers, Helpers, Gratuity, Anganwadi workers and helpers entitled to gratuity: Supreme Court.

അങ്കണവാടികള്‍ ഗ്രാറ്റുവിറ്റി നിയമത്തിലെ സെക്ഷന്‍ മൂന്നില്‍ (സി) ഉള്‍പെടുന്ന സ്ഥാപനങ്ങളാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്രാവിഷ്‌കൃത സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്)ക്ക് കീഴിലുള്ള അങ്കണവാടികളില്‍ ജോലി ചെയ്യുന്നവര്‍ പേയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതായിരുന്നു കോടതി പരിഗണിച്ച വിഷയം. വരുമെന്ന് കണ്‍ട്രോളിങ് അതോറിറ്റി വ്യക്തമാക്കി. ഇതു ഗുജറാത് ഹൈകോടതി സിംഗിള്‍ ബെഞ്ചും അംഗീകരിച്ചു.

എന്നാല്‍, ജില്ലാ വികസന ഓഫിസര്‍ നല്‍കിയ അപ്പീലില്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനം റദ്ദാക്കി. തുടര്‍ന്ന് അങ്കണവാടികളും ഏതാനും സംഘടനകളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളില്‍ നല്‍കാന്‍ ഗുജറാത് സര്‍കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. അങ്കണവാടി ജീവനക്കാരുടെ സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു.

Keywords: Kochi News, Kerala, Supreme Court, Goverment, Anganwadi, Workers, Helpers, Gratuity, Anganwadi workers and helpers entitled to gratuity: Supreme Court.

Post a Comment