Follow KVARTHA on Google news Follow Us!
ad

അമിത് ഷാ ഏപ്രില്‍ 29ന് കേരളത്തിലെത്തും; 'ലവ് ജിഹാദ്' കാര്യങ്ങളടക്കം ചര്‍ച ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

Amit Shah to visit Kerala next Friday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ടി നേതൃയോഗത്തിലാണ് അടുത്ത വെള്ളിയാഴ്ച അമിത് ഷാ പങ്കെടുക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മതഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ബിജെപി പോരാട്ടം ശക്തമാക്കും. ലവ് ജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങള്‍ അദ്ദേഹത്തോട് ചര്‍ച ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടികജാതി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അമിത്ഷാ വൈകുന്നേരം നടക്കുന്ന റാലിയിലും പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.

Thiruvananthapuram, News, Kerala, K Surendran, BJP, Politics, Amit Shah to visit Kerala next Friday.

Keywords: Thiruvananthapuram, News, Kerala, K Surendran, BJP, Politics, Amit Shah to visit Kerala next Friday.

Post a Comment