അഫ്ഗാനിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം; നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താനിലെ മസാര്‍-ഇ-ശരീഫ്, കുന്ദൂസ് എന്നീ നഗരങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. മസാര്‍-ഇ-ശരീഫിലെ ശിയാ പള്ളിയില്‍ ആരാധകര്‍ വിശുദ്ധ റംസാന്‍ ആഘോഷിക്കാന്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആദ്യത്തെ സ്‌ഫോടനം നടന്നതെന്ന് റിപോര്‍ടുകള്‍ പറയുന്നു.

വടക്കന്‍ അഫ്ഗാനിസ്താന്റെ മറ്റൊരു നഗരമായ കുന്ദൂസിലാണ് രണ്ടാമത്തെ സ്‌ഫോടനം റിപോര്‍ട് ചെയ്തത്. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അഫ്ഗാനിസ്താനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ് ഏറ്റെടുത്തതായി എഎഫ്പി റിപോര്‍ട് ചെയ്തു.

അഫ്ഗാനിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം; നിരവധി പേര്‍ക്ക് പരിക്ക്

മസാര്‍-ഇ-ശരീഫില്‍ ഷിയ വിഭാഗത്തിന്റെ പള്ളിയില്‍ സ്‌ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. കുന്ദൂസ് പ്രവിശ്യയില്‍ താലിബാന് വേണ്ടി ജോലിക്കാരെ കൊണ്ടുപോവുകയായിരുന്ന വാഹനവും സ്‌ഫോടനത്തിനിരയാവുകയായിരുന്നുവെന്നും 11 പേര്‍ ഇവിടെയും കൊല്ലപ്പെട്ടുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.

അതേസമയം, രണ്ട് ദിവസം മുമ്പ്, പടിഞ്ഞാറന്‍ കാബൂളിലെ ശിയാ വിഭാഗക്കാര്‍ കൂടുതലുള്ള ഹസാര പ്രദേശത്തെ ഒരു ഹൈസ്‌കൂളില്‍ ഒരു സ്‌ഫോടനം ഉണ്ടായ വാര്‍ത്ത പുറത്തുവവന്നിരുന്നു. ആറ് പേരായിരുന്നു കൊല്ലപ്പെട്ടത്.

Keywords:  Kabul, Afghanistan, News, World, Death, Injured, Blast, Killed, Crime, Afghanistan: At Least 22 died, Scores Injured In Twin Blasts.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia