അന്താക്ഷരി വളരെ ലൈഫുള്ള ഒരു സിനിമയാണെന്നും ലൈഫ് ഉള്ളതുപോലെ തന്നെയാണ് അത് ചിത്രീകരിച്ചതെന്നും സൈജു പറഞ്ഞു. അന്താക്ഷരിയുടെ സ്‌ക്രിപ്റ്റുമായി വിപിന്‍ ദാസ് എത്തിയപ്പോള്‍ തന്നെ അയാളില്‍ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് സിനിമ ചിത്രീകരണം കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ആത്മനിര്‍വൃതി ഉണ്ടായിയെന്നും അദ്ദേഹം വ്യക്തമാക്കി.
നായക കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ വലിയ താല്‍പര്യം ഉള്ള ഒരാളല്ല താന്‍. ഗുണ്ടജയനിലും അന്താക്ഷരിയിലും ഗംഭീരമായൊരു കഥയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് താന്‍ നായകവേഷം ചെയ്യാന്‍ തയ്യാറായതെന്നും സൈജു അഭിമുഖത്തില്‍ പറഞ്ഞു. നായകനായി വരുന്നത് റിസ്‌കാണെന്ന് സൈജു പറഞ്ഞു.
താന്‍ സിനിമയിലേക്ക് വന്നത് തന്നെ വലിയൊരു റിസ്‌ക് എടുത്ത് കോര്‍പറേറ്റ് ജോലി കളഞ്ഞിട്ടാണ്. അന്ന് മയൂഖവും ലയണും മാത്രമായിരുന്നു താാന്‍ അഭിനയിച്ചതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. തന്റെ ജീവിതത്തിലെ എട്ട് വര്‍ഷം സിനിമയ്ക്ക് വേണ്ടി കാത്തിരുന്നുവെന്നത് വലിയ റിസ്‌കായിരുന്നു എന്നും ഇപ്പോള്‍ തനിക്ക് 42 വയസായെന്നും ഇനി റിസ്‌കെടുക്കാന്‍ താല്‍പര്യം ഇല്ലാത്ത കൊണ്ടാണ് താന്‍ നായക വേഷങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ ആഗ്രഹിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kochi, News, National, Cinema, Entertainment, Actor, Saiju Kurup, Cinema career, Actor Saiju Kurup about his cinema career.