Follow KVARTHA on Google news Follow Us!
ad

Transfer | കെ റെയില്‍ വിരുദ്ധ സമരക്കാരെ ചവിട്ടി വീഴ്ത്തിയ സംഭവം; പൊലീസുകാരനെതിരെ നടപടി

Action against policeman who attack on anti-K rail protesters #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരക്കാരെ ചവിട്ടി വീഴ്ത്തിയ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ശബീറിനെ തിരുവനന്തപുരത്ത് എ ആര്‍ ക്യാംപിലേക്കാണ് സ്ഥലംമാറ്റിയത്. ബൂടിട്ട് ചവിട്ടുന്നതിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോയിയെ ശബീര്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നടപടി ഉടനുണ്ടാകാന്‍ ഇതും കാരണമായി.

പ്രാഥമിക അന്വേഷണത്തില്‍ സിപിഒ ശബീറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ വി ഗോപിനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് നടപടി. നേരത്തെയും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ശബീറെന്നും വിവരമുണ്ട്.

Thiruvananthapuram, News, Kerala, Police, Protest, Transfer, Attack, Protesters, K rail, Action, Policeman, Action against policeman who attack on anti-K rail protesters.

സമരക്കാര്‍ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകും. നടപടി വേണമെന്നും അല്ലെങ്കില്‍ കാണാമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. കാടന്‍ മര്‍ദനമുറകള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇത്തരം മര്‍ദനമുറകള്‍ കൊണ്ടൊന്നും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍കാര്‍ കരുതേണ്ടെന്നും സമരം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: Thiruvananthapuram, News, Kerala, Police, Protest, Transfer, Attack, Protesters, K rail, Action, Policeman, Action against policeman who attack on anti-K rail protesters. 

Post a Comment