Follow KVARTHA on Google news Follow Us!
ad

നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നു; ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം

6 year old girl died in road accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com 16.04.2022) വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക് ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് ബൈകിലുണ്ടായിരുന്ന ആറ് വയസുകാരിക്ക് ദാരുണാന്ത്യം. തേങ്കുറുശ്ശി തുപ്പാരക്കളം എ സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്. അപകടത്തില്‍ ബൈക് ഓടിച്ചിരുന്ന സതീഷ്. ഭാര്യ നിമിഷ, മറ്റൊരു മകള്‍ അമേയ എന്നിവര്‍ക്ക് പരിക്കേറ്റു.

പാലക്കാട് പാലാട്ട് ജങ്ഷനില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ സതീഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരിക്ക് ഗുരുതമല്ല. ക്ഷേത്രത്തിലും പാര്‍കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

Palakkad, News, Kerala, Death, Accident, Police, Custody, Bike, Car, Vehicles, Injured, Treatment, 6 year old girl died in road accident.

Keywords: Palakkad, News, Kerala, Death, Accident, Police, Custody, Bike, Car, Vehicles, Injured, Treatment, 6 year old girl died in road accident.

Post a Comment