Building collapsed | തെലങ്കാനയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; 4 മരണം, ഒരാള്‍ക്ക് പരിക്ക്

 


ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സുഞ്ചു ശ്രീനിവാസ് (40), ടി ശ്രീനാഥ് (45), എസ് ഉപേന്ദര്‍ (40), ജി ദശരഥ് ഗൗഡ് (75) എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട ഉടമയും താമസക്കാരനും രണ്ട് തൊഴിലാളികളുമാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് പഴയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. ഒന്നാം നിലയിലെ ബാല്‍കണി പെട്ടെന്ന് തകര്‍ന്നുവീഴുകയായിരുന്നു. താഴത്തെ നിലയിലെ കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നവര്‍ക്ക് മേലേക്കാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് വിവരം. രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Building collapsed | തെലങ്കാനയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; 4 മരണം, ഒരാള്‍ക്ക് പരിക്ക്

Keywords:  Hyderabad, News, National, Accident, Death, Injured, Building Collapse, Telangana, Wall collapse, Yadadri,  4 died in building collapse in Telangana’s Yadagirigutta town.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia