Follow KVARTHA on Google news Follow Us!
ad

Drowned to death | കണ്ണൂരില്‍ ക്ഷേത്രക്കുളത്തില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ച നിലയില്‍

10th class student drowned to death in temple pool in Kannur #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) എടച്ചേരി കുന്നാവ് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി മുത്തപ്പന്‍ കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നടുവില്‍ സ്വദേശി റോയി-ഷീബ ദമ്പതികളുടെ മകന്‍ ലിനോ ജോസഫാ(15)ണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ട്യൂഷന്‍കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.

ശ്രീപുരം സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ലിനോ. ഫയര്‍ ഫോഴ്‌സെത്തി കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരിമാര്‍: ലെന(വിദ്യാര്‍ഥിനി മംഗ്‌ളുറു) ലിയ(വിദ്യാര്‍ഥിനി ശ്രീപുരം സ്‌കൂള്‍) സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് നടുവില്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

Kannur, News, Kerala, Death, Student, Police, Temple pool, 10th class student drowned to death in temple pool in Kannur.

Keywords: Kannur, News, Kerala, Death, Student, Police, Temple pool, 10th class student drowned to death in temple pool in Kannur.

Post a Comment