Follow KVARTHA on Google news Follow Us!
ad

സിഎന്‍ജി സ്റ്റേഷനിലെ 3 ജീവനക്കാര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ്; എന്തിനാണ് തങ്ങളുടെ ബന്ധുക്കളെ കൊന്നതെന്ന് അറിയാതെ കരഞ്ഞ് ഇരകളുടെ കുടുംബാംഗങ്ങള്‍

Three employees of CNG station in Gurugram, died, police say probe on #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനിലെ മൂന്ന് ജീവനക്കാര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 31 ല്‍ ദേശീയപാത 48-ല്‍ സര്‍വീസ് ലെയിനിലുള്ള കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് (സിഎന്‍ജി) ഫില്ലിംഗ് സ്റ്റേഷനിലെ മൂന്ന് ജീവനക്കാരെയാണ് തിങ്കളാഴ്ച പുലര്‍ചെ അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നില്‍ മോഷണമല്ലെന്നും പണം നഷ്ടപെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിരുന്ന പമ്പ് മാനേജര്‍ പുഷ്പേന്ദ്ര സിംഗ്, പമ്പിലെ ഫിലര്‍ നരേഷ് കുമാര്‍, ഓപറേറ്റര്‍ ഭൂപേന്ദര്‍ കുമാര്‍ എന്നിവരെ അക്രമികള്‍ കുത്തിപ്പരിക്കേല്‍പിച്ച ശേഷം ഓടി രക്ഷപെട്ടതായി പൊലീസ് പറഞ്ഞു. പുലര്‍ചെ 2.45 മണിയോടെ മൂന്ന് ജീവനക്കാരും മാനേജരുടെ മുറിയില്‍ ഉറങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് അക്രമികള്‍ പരിസരത്തെ ലൈറ്റുകള്‍ ഓഫ് ചെയ്യുകയും സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

News, New Delhi, National, Death, Police, Crime, Family, Gurugram, Employee, Three employees of CNG station in Gurugram, died, police say probe on
Pushpendra Singh, Naresh Kumar, Bhoopender Singh

ഗുരുതരമായി പരിക്കേറ്റ ഭൂപേന്ദര്‍ പമ്പിലേക്ക് ഓടിക്കയറി അലാം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അടുത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തങ്ങളെ വിളിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഭൂപേന്ദര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ പലതരത്തിലുള്ള പരിക്കുകള്‍ ഉള്ളതിനാല്‍ ഒന്നിലധികം ആയുധങ്ങള്‍ ഉപയോഗിച്ചിരിക്കാമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ദീപക് മാത്തൂര്‍ പറഞ്ഞു.

'പുഷ്പേന്ദ്രയ്ക്ക് എട്ട് കുത്തേറ്റു, ഭൂപേന്ദറിന് 10, നരേഷിന് 12-ലധികം. അമിത രക്തസ്രാവമാണ് മരണകാരണം. എല്ലാവരുടെയും കഴുത്തിലും നെഞ്ചിലും കുത്തേറ്റെങ്കിലും നരേഷിന്റെ വയറിലും കുത്തേറ്റിരുന്നു. ആയുധങ്ങള്‍ക്കും വ്യത്യസ്ത വലുപ്പമുള്ളതായി തോന്നുന്നു, '-അദ്ദേഹം പറഞ്ഞു.

ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ക്രൈം യൂണിറ്റും പ്രദേശത്ത് പരിശോധന നടത്തിയെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയപ്പോള്‍ ഭൂപേന്ദറിന്റെ മൃതദേഹം പെട്രോള്‍ പമ്പിന് പുറത്ത് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. മറ്റ് രണ്ടുപേരെ മാനേജരുടെ മുറിയിലാണ് കണ്ടത് -അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രീത് പാല്‍ സാങ്വാന്‍ പറഞ്ഞു.

'ആക്രമികള്‍ക്ക് സ്ഥലത്തെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് തോന്നുന്നു. ജനറേറ്ററിന് സമീപം സ്ഥാപിച്ച ബോര്‍ഡില്‍ നിന്ന് ആദ്യം വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അവര്‍ മാനേജരുടെ മുറിയിലേക്ക് പോയി. സ്റ്റേഷന്റെ പിന്‍ഭാഗത്ത് നിന്നാണ് ഇവര്‍ അകത്തുകടന്നതെന്ന് സംശയിക്കുന്നു,' -അദ്ദേഹം പറഞ്ഞു.

ഭൂപേന്ദര്‍ തങ്ങളുടെ അടുത്തേക്ക് ഓടിവരുന്നത് കണ്ടെങ്കിലും അയാള്‍ മറ്റേ സ്റ്റേഷനിലെ ജീവനക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് തൊട്ടടുത്ത പെട്രോള്‍ പമ്പിലെ ജീവനക്കാരനായ സാങ്വാന്‍ പറഞ്ഞു. ' യാത്രക്കാരാണെന്ന് കരുതി, പക്ഷെ പെട്ടെന്ന് ആരോ അവനെ വെടിവച്ചു,' സാങ്വാന്‍ പറഞ്ഞു.

കുറ്റവാളികളെ തിരിച്ചറിയാന്‍ പൊലീസ് സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണെന്നും സാങ്വാന്‍ പറഞ്ഞു. 'ഗ്യാസ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരുടെയോ മുന്‍ ജീവനക്കാരുടെയോ പങ്ക് തള്ളിക്കളയാനാവില്ല. സമീപത്ത് ഒരു ധാബയുണ്ട്, അത് രാത്രിയിലും പ്രവര്‍ത്തിക്കുന്നുണ്ട്, അതിനാല്‍ അവിടെ പതിവായി വരുന്നവരെ ചോദ്യം ചെയ്യുന്നുണ്ട് '-അയാള്‍ പറഞ്ഞു.

തൊട്ടടുത്ത പെട്രോള്‍ പമ്പിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, മൂന്നു മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ താന്‍ കിയോസ്‌കില്‍ ഉറങ്ങുകയായിരുന്നുവെന്ന് ഗ്യാസ് സ്റ്റേഷനില്‍ കിയോസ്‌ക് നടത്തുന്ന ചായ വില്‍പനക്കാരനായ മുഹമ്മദ് അര്‍മാന്‍ പറഞ്ഞു. സ്റ്റേഷന്‍ ഉടമ പ്രശാന്ത് ഗുലാത്തിയെ പൊലീസ് വിളിച്ചുവരുത്തിയ ശേഷം പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. 5,000 രൂപ മാത്രമാണ് നഷ്ടപ്പെട്ടതെന്ന് ഉടമ വ്യക്തമാക്കി.

മൂന്നാഴ്ച അവധിയിലായിരുന്ന നരേഷ് ഞായറാഴ്ചയാണ് ഗ്രാമത്തില്‍ നിന്ന് തിരിച്ചെത്തിയത്. ലോക്ക്ഡൗണ്‍ മുതല്‍ സ്റ്റേഷന്‍ രാത്രി അടച്ചിരിക്കുകയായിരുന്നു, -ഉടമ പറഞ്ഞു. അജ്ഞാതരായ ആളുകള്‍ക്കെതിരെ തിങ്കളാഴ്ച സെക്ടര്‍ 40 പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്തിനാണ് തങ്ങളുടെ ബന്ധുക്കളെ കൊന്നതെന്ന് അറിയാതെ കുഴങ്ങുകയാണ് ഇരകളുടെ കുടുംബാംഗങ്ങള്‍.

ജാര്‍സ ഗ്രാമത്തിലെ വാടകമുറിയിലാണ് മകന്‍ താമസിച്ചിരുന്നതെന്ന് ഭൂപേന്ദറിന്റെ അച്ഛന്‍ രമേഷ് ചന്ദ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ആര്‍ക്കും ഒരു സൂചനയും ഇല്ലെന്നും പൊലീസ് പോലും ഞങ്ങളോട് ഒന്നും വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ആരുമായും ശത്രുതയില്ലെന്ന് പുഷ്പേന്ദ്രയുടെ സഹോദരന്‍ സണ്ണി പറഞ്ഞു.' പൊലീസ് വിളിച്ചതിനെ തുടര്‍ന്നാണ് ഞങ്ങളെത്തിയത്' അയാള്‍ പറഞ്ഞു.

Keywords: News, New Delhi, National, Death, Police, Crime, Family, Gurugram, Employee, Three employees of CNG station in Gurugram, died, police say probe on

Post a Comment