Follow KVARTHA on Google news Follow Us!
ad

കൈവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ റഷ്യന്‍ സേനയുടെ വലിയ വാഹനവ്യൂഹം; ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക പുറത്തുവിട്ടു

Satellite Pics Show Large Convoy Of Russian Forces 40 kms From Kyiv #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 01.03.2022) സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രൈനും ചര്‍ചകള്‍ തുടരുന്നതിനിടെ, അയല്‍രാജ്യത്തിന് നേരെ റഷ്യ നടത്തിയ സൈനിക ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഒരു സ്വകാര്യ യുഎസ് കമ്പനി പുറത്തുവിട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാജ്യം നേരിട്ട ഏറ്റവും വലിയ ആക്രമണമാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ നൂറുകണക്കിന് സൈനിക വാഹനങ്ങള്‍ അടങ്ങിയ റഷ്യന്‍ കരസേനയുടെ നിരവധി സേനാ വിന്യാസങ്ങള്‍ യുക്രൈനിലേക്ക് നീങ്ങുന്നത് കാണാം. യുക്രൈന്‍ തലസ്ഥാനമായ കൈവില്‍നിന്ന് 40 കിലോമീറ്ററുകള്‍ അകലെയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ഫെബ്രുവരി 27 ഞായറാഴ്ചയാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ എടുത്തത്.

News, New Delhi, National, America, Russia, Ukraine, Photo, Pic, Kyiv, Satellite Pic, Satellite Pics Show Large Convoy Of Russian Forces 40 kms From Kyiv.

മറ്റൊരു ചിത്രം യുക്രൈനിലെ ഒരു വിമാനത്താവളത്തിന് സമീപമുള്ള സമീപകാല വ്യോമാക്രമണങ്ങളും കനത്ത പോരാട്ടവും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്നു. 3.25 മൈലിലധികം നീണ്ടുകിടക്കുന്ന റഷ്യന്‍ കരസേനയുടെ ഒരു വലിയ വിന്യാസം യുക്രൈന്‍ നഗരമായ ഇവാന്‍കീവിന്റെ വടക്കുകിഴക്കായി കാണുകയും കൈവിന്റെ ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇന്ധനം, ലോജിസ്റ്റിക്സ്, കവചിത വാഹനങ്ങള്‍ എന്നിവ അടങ്ങിയ വാഹനവ്യൂഹം- ഷെവ്‌ചെങ്ക റോഡിലൂടെ സഞ്ചരിച്ച് ഇവാന്‍കിവിലേക്ക് നീങ്ങുന്നത് കാണാം.

മറ്റ് സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഹോസ്റ്റമിലെ അന്റോനോവ് വിമാനത്താവളത്തിന് സമീപം വലിയ പുക ഉയരുന്നത് കാണാം. അടുത്തിടെയുണ്ടായ വ്യോമാക്രമണത്തില്‍ വിമാനത്താവളം തകര്‍ന്നിരുന്നു. അതേസമയം ബെലാറസുമായുള്ള അതിര്‍ത്തിയില്‍ - ചെര്‍ണോബില്‍ ഒഴിപ്പിക്കല്‍ മേഖലയ്ക്ക് സമീപം റഷ്യയുമായി ചര്‍ച്ച നടത്താന്‍ യുക്രൈന്‍ സമ്മതിച്ചു. ആണവ 'പ്രതിരോധ സേനകളെ' അതീവജാഗ്രതയില്‍ നിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രതിരോധ മേധാവികളോട് ഉത്തരവിട്ട അതേ സമയത്താണ് യുക്രൈന്‍ ചര്‍ചകള്‍ക്ക് സമ്മതിച്ചത്.

യുക്രൈനെതിരായ റഷ്യയുടെ ആക്രമണം ചര്‍ച ചെയ്യുന്നതിനായി യുഎന്‍ രക്ഷാസമിതി ജനറല്‍ അസംബ്ലിയുടെ അടിയന്തര പ്രത്യേക സമ്മേളനം ഇന്ന് നടക്കും. നടപടിക്രമപരമായ വോടെടുപ്പില്‍ നിന്ന് ഇന്‍ഡ്യ വിട്ടുനിന്നെങ്കിലും റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ചകളെ സ്വാഗതം ചെയ്തു.

Keywords: News, New Delhi, National, America, Russia, Ukraine, Photo, Pic, Kyiv, Satellite Pic, Satellite Pics Show Large Convoy Of Russian Forces 40 kms From Kyiv.

Post a Comment