ഇന്‍ഡ്യക്കാര്‍ക്ക് സൈന്യം സുരക്ഷ ഒരുക്കുമെന്ന് റഷ്യ; നിര്‍ണായക തീരുമാനം മോദി-പുടിന്‍ ചര്‍ചയ്ക്ക് പിന്നാലെ

 


മോസ്‌കോ: (www.kvartha.com 03.03.2022) പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി ബുധനാഴ്ച നടത്തിയ ചര്‍ച വിജയം. യുക്രൈനില്‍ നിന്നും മടങ്ങുന്ന ഇന്‍ഡ്യക്കാര്‍ക്ക് റഷ്യന്‍ സൈന്യം സുരക്ഷ ഒരുക്കുമെന്ന് പുടിന്‍ അറിയിച്ചതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. റഷ്യന്‍ അതിര്‍ത്തി വഴിയാണ് ഇന്‍ഡ്യക്കാരെ സൈന്യത്തിന്റെ സഹായത്തോടെ ഒഴിപ്പിക്കുക.

ഹാര്‍കിവില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഇന്‍ഡ്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാമെന്നും മെഡികല്‍ വിദ്യാര്‍ഥി നവീന്റെ മരണം അന്വേഷിക്കുമെന്നും പുടിന്‍ പറഞ്ഞു. യുഎനിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യന്‍ സ്ഥാനപതി അഭ്യര്‍ഥിച്ചു.

ഇന്‍ഡ്യക്കാര്‍ക്ക് സൈന്യം സുരക്ഷ ഒരുക്കുമെന്ന് റഷ്യ; നിര്‍ണായക തീരുമാനം മോദി-പുടിന്‍ ചര്‍ചയ്ക്ക് പിന്നാലെ

അതേസമയം യുക്രെയ്‌നിലെ ഹാര്‍കീവില്‍ ആക്രമണം റഷ്യന്‍ സേന ശക്തമാക്കി. ഷെല്ലാക്രമണത്തിന് പുറമെ പാരച്യൂടുകളില്‍ നഗരത്തിലിറങ്ങി സൈന്യം ആക്രമണം നത്തുന്നതായാണ് റിപോര്‍ടുകള്‍.

Keywords:  Mosco, News, World, War, Russia, Ukraine, India, Military, President, Prime Minister, Narendra Modi, Student, Death, Russian Military Instructed To Ensure Safe Removal of Indian Citizens From War Zone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia