SWISS-TOWER 24/07/2023

കീവ് പിടിച്ചെടുക്കാന്‍ സൈന്യത്തിന് ആകുന്നില്ല; റഷ്യ സിറിയന്‍ പോരാളികളെ റിക്രൂട് ചെയ്യുന്നു, 300 ഡോളര്‍ വാഗ്ദാനമെന്ന് റിപോര്‍ട്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 07.03.2022) യുക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പെടെയുള്ള നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ നഗര പോരാട്ടങ്ങളില്‍ പരിചയസമ്പന്നരായ സിറിയന്‍ പോരാളികളെ റഷ്യ റിക്രൂട് ചെയ്യുന്നു. 300 ഡോളറാണ് വാഗ്ദാനമെന്ന് റിപോര്‍ട്. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ താല്‍പര്യ പ്രകാരമാണ് ഈ നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട് ചെയ്തു. ചില സിറിയക്കാര്‍ ഇതിനകം റഷ്യയില്‍ എത്തിയിട്ടുണ്ടെന്നും പുതിയ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും റിപോര്‍ടില്‍ പറയുന്നു. കൂടുതല്‍ സിറിയക്കാര്‍ പോരാട്ടത്തിനെത്തിക്കൊണ്ടിരിക്കുകയാണ്.

ആഭ്യന്തരയുദ്ധത്തില്‍ സിറിയന്‍ സര്‍കാരിനെ സഹായിക്കാന്‍ റഷ്യ 2015 മുതല്‍ അവിടെയുണ്ട്. കൈവ് പിടിച്ചെടുക്കാന്‍ നഗര പോരാട്ടത്തില്‍ വൈദഗ്ധ്യമുള്ള സിറിയക്കാരെ കൊണ്ട് കഴിയുമെന്ന് പുടിന്‍ പ്രതീക്ഷിക്കുന്നെന്ന് അമേരികന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട് ചെയ്യുന്നു. യുക്രൈനിലെ പോരാട്ടം രൂക്ഷമാകാനുള്ള സാധ്യതയിലേക്കാണ് ഈ നീക്കം വിരല്‍ ചൂണ്ടുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.

കീവ് പിടിച്ചെടുക്കാന്‍ സൈന്യത്തിന് ആകുന്നില്ല; റഷ്യ സിറിയന്‍ പോരാളികളെ റിക്രൂട് ചെയ്യുന്നു, 300 ഡോളര്‍ വാഗ്ദാനമെന്ന് റിപോര്‍ട്

റിക്രൂട്‌മെന്റ് സിറിയന്‍ മാധ്യമങ്ങളും റിപോര്‍ട് ചെയ്തിട്ടുണ്ട്. യുക്രൈനിലേക്ക് പോകാനും പോരാടാനും റഷ്യ 200 ഡോളറിനും 300 ഡോളറിനും ഇടയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സിറിയയിലെ ഡീര്‍ എസോര്‍ ആസ്ഥാനമായുള്ള ഒരു പ്രസിദ്ധീകരണം പറയുന്നു. ഒരേ സമയം ആറ് മാസത്തേക്കാണ് പ്രവര്‍ത്തന കാലാവധി.

കഴിഞ്ഞ 12 ദിവസമായി റഷ്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ യുക്രൈന്‍ തലയുയര്‍ത്തി നില്‍ക്കുന്നു. റഷ്യ ഇതുവരെ യുക്രൈനെതിരെ സൈനിക ശക്തി പൂര്‍ണമായി വിന്യസിച്ചിട്ടില്ലെന്ന് കരുതുന്ന വിദഗ്ധരെ ഇത് അമ്പരപ്പിച്ചു.

റഷ്യന്‍ സൈന്യം ആക്രമണം തുടരുന്നെങ്കിലും, ലോജിസ്റ്റിക് പ്രശ്‌നങ്ങള്‍, സൈനികരുടെ മനോവീര്യം നഷ്ടപ്പെടുന്നത്, യുക്രൈന്‍ സേനയുടെ ചെറുത്തുനില്‍പ്പ് എന്നിവയ്ക്ക് മുന്നില്‍ റഷ്യന്‍ സൈനിക വാഹന വ്യൂഹത്തിന്റെ വരവ് സ്തംഭിച്ചതായി റിപോര്‍ടുണ്ട്. റഷ്യ 1000 കൂലിപ്പടയാളികളെ കൂടി വിന്യസിക്കുമെന്നും കീഴടങ്ങാന്‍ നഗരങ്ങളില്‍ ബോംബാക്രമണം നടത്തുമെന്നും യുഎസ് ഇന്റലിജന്‍സ് നേരത്തെ റിപോര്‍ട് ചെയ്തിരുന്നു.

Keywords:  New Delhi, News, National, Russia, Ukraine, Syria, Kyiv, Russia now recruiting Syrian fighters to capture Kyiv, offering $300: Reports. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia