രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വിജ്ഞാപനം മാര്‍ച് 14ന് പുറത്തിറക്കും
Mar 7, 2022, 15:41 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 07.03.2022) രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഈ മാസം 31 നാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപോര്‍ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച് 14ന് പുറത്തിറക്കും. ഏപ്രില്‍ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും ഇതില്‍ ഉള്‍പെടും. എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

മാര്‍ച് 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പിക്കാം. മാര്‍ച് 31ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ വോടിംഗ് നടക്കും. അഞ്ചിന് വോടെണ്ണല്‍ നടത്തി ഫലം പ്രഖ്യാപിക്കും.
Keywords: New Delhi, News, National, Election, Rajya Sabha, Rajya Sabha Election, Rajya Sabha Elections For 13 Seats On March 31.
Keywords: New Delhi, News, National, Election, Rajya Sabha, Rajya Sabha Election, Rajya Sabha Elections For 13 Seats On March 31.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.