Follow KVARTHA on Google news Follow Us!
ad

ഓടോറിക്ഷാ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍; ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ട് പോയ 2 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ്, യുവാവ് അറസ്റ്റില്‍

Quick thinking by e-rickshaw driver helps save 2 girls from being pushed into begging #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 06.03.2022) ഇ-റിക്ഷാ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഭിക്ഷാടന മാഫിയ സംഘത്തിലെ ഒരാള്‍ തട്ടിക്കൊണ്ട് പോയ രണ്ട് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞതായി പൊലീസ്. സംഭവത്തില്‍ ബീഹാറിലെ ഛപ്ര സ്വദേശിയായ സഞ്ജയ് കുമാറിനെ (40) അറസ്റ്റ് ചെയ്തുവെന്ന് ഡിസിപി ആര്‍ സത്യസുന്ദരം പറഞ്ഞു.

ഭരംദത് രജ്പുത് എന്ന ഇലക്ട്രോണിക് റിക്ഷാ ഡ്രൈവര്‍ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: വിവേക് വിഹാറിലെ ബാലാജി ക്ഷേത്രത്തിന് അടുത്ത് നിന്ന് ഒരാള്‍ തന്റെ വാഹനത്തില്‍ കയറി. രണ്ട് പെണ്‍കുട്ടികളും കൂടെ ഉണ്ടായിരുന്നു. രണ്ട് കിലോമീറ്റര്‍ അകലെയുള്ള ജില്‍മില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചിന്താമണി ചൗകില്‍ പോകണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം വാങ്ങി നല്‍കിയ ശേഷം തങ്ങളെ വീട്ടില്‍ വിടാന്‍ പെണ്‍കുട്ടികളിലൊരാള്‍ ആവശ്യപ്പെടുന്നത് ഞാന്‍ കേട്ടു. സംശയം തോന്നിയതോടെ് ഉടന്‍ ഡെല്‍ഹി ട്രാഫിക് പൊലീസിനെ വിവരമറിയിച്ചു.

News, National, New Delhi, Police, Girl, Auto Driver, Escaped, Case, Crime, Quick thinking by e-rickshaw driver helps save 2 girls from being pushed into begging.

പെണ്‍കുട്ടികളെ ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ട് വന്നതാണെന്ന് സഞ്ജയ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഒരു ജാഗ്രതയുള്ള പൗരനെന്ന നിലയില്‍ താന്‍ തന്റെ കടമ നിര്‍വഹിക്കുകയാണെന്ന് രജ്പുത് മാധ്യമങ്ങളോട് പറഞ്ഞു. 'കുട്ടികള്‍ നിശബ്ദരായിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. പെട്ടെന്ന്, അവരില്‍ ഒരാള്‍ ഭക്ഷണം നല്‍കിയ ശേഷം അവരെ വീട്ടിലേക്ക് വിടാന്‍ ആ മനുഷ്യനോട് അഭ്യര്‍ഥിക്കുന്നത് കേട്ട് ഞാന്‍ ഭയന്നുപോയി.'- ഭരംദത്ത് രജ്പുത് പറഞ്ഞു.

'സഞ്ജയ് പോകണമെന്ന് ആവശ്യപ്പെട്ട ചിന്താമണി ചൗകിന് അടുത്തായി വണ്ടിയുമായി എത്തിയെന്നും ആയാള്‍ തനിക്ക് പണം നല്‍കാന്‍ ശ്രമിച്ചെന്നും' -രജ്പുത് പറഞ്ഞു. 'അവനെ അറിയാമോ എന്ന് പെണ്‍കുട്ടികളോട് ചോദിച്ചപ്പോള്‍ , ഇല്ലെന്ന് പറഞ്ഞു. അതോടെ കുട്ടികളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചു, അവന്‍ എന്നെ ഭീഷണിപ്പെടുത്തി. ഭാഗ്യവശാല്‍, ഞാനന്നേരം ഒരു ട്രാഫിക് പൊലീസുകാരനെ കണ്ടു, അയാളുടെ അടുത്തേക്ക് വണ്ടി കൊണ്ട് നിര്‍ത്തി, '- ഓടോറിക്ഷക്കാരന്‍ പറഞ്ഞു.

യുപിയിലെ ഫറൂഖാബാദില്‍ നിന്നുള്ള രജ്പുത് ജില്‍മില്‍ ഡെല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇ-റിക്ഷ ഓടിക്കുന്നു. ശനിയാഴ്ച പൊലീസ് ഭരംദത്ത് രജ്പുതിനെ ആദരിച്ചു.
പെണ്‍കുട്ടികളെ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് കൈമാറിയതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭിക്ഷാടനത്തിനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Keywords: News, National, New Delhi, Police, Girl, Auto Driver, Escaped, Case, Crime, Quick thinking by e-rickshaw driver helps save 2 girls from being pushed into begging.

Post a Comment